കോഴിക്കോട്: മഞ്ചേരിയിലും കോഴിക്കോട്ടും നടക്കുന്ന സൂപ്പർ കപ്പ് ഫുട്ബാളിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ക്വാളിഫയിങ് പ്ലേഓഫ് തുടങ്ങും. ഏപ്രിൽ ആറ് വരെ യോഗ്യത മത്സരങ്ങളുണ്ടാകും.
ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ കപ്പിന് തുടക്കമാകും. ഒന്നിടവിട്ട ദിവസങ്ങളിലാകും മഞ്ചേരിയിലും കോഴിക്കോട്ടും ആദ്യ റൗണ്ട് കളികൾ. വൈകീട്ട് 5.30നും 8.30നുമാണ് മത്സരങ്ങൾ. ഏപ്രിൽ 21ന് ആദ്യ സെമി കോഴിക്കോട്ടും 22ന് രണ്ടാം സെമി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും അരങ്ങേറും. 25ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി സൂപ്പർ കപ്പിൽ കളിക്കുന്നത്. 10 ഐ ലീഗ് ടീമുകൾ യോഗ്യത മത്സരങ്ങൾക്ക് പങ്കെടുക്കും.
യോഗ്യത നേടുന്ന ടീമുകൾ ഗ്രൂപ് ഘട്ടത്തിൽ നേരത്തേ യോഗ്യത നേടിയ ഐ.എസ്.എൽ ടീമുകളോട് മത്സരിക്കും. ഏപ്രിൽ മൂന്ന്, അഞ്ച്, ആറ് തീയതികളിൽ മഞ്ചേരിയിൽ രണ്ട് വീതം മത്സരങ്ങൾ ഉണ്ടാകും. സൂപ്പർ കപ്പിലെ ഗ്രൂപ് മത്സരങ്ങൾ എട്ടുമുതൽ കോഴിക്കോടും ഒമ്പതുമുതൽ മഞ്ചേരിയിലും തുടങ്ങും.300ഓളം വിദേശ താരങ്ങൾ പങ്കെടുക്കുന്ന സൂപ്പർ കപ്പിൽ ടൂർണമെന്റിൽ കൂടുതൽ ഫുട്ബാൾ ആരാധകരെത്തുന്ന പ്രതീക്ഷയിലാണ് സംഘാടകർ. കോട്ടപ്പടി സ്റ്റേഡിയം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, ദേവഗിരി കോളജ് സ്റ്റേഡിയം എന്നിവയാണ് പരിശീലന മൈതാനങ്ങൾ.
3 8.30 pm രാജസ്ഥാൻ എഫ്.സി Vs നെരോക എഫ്.സി (ക്വാളിഫയിങ് പ്ലേഓഫ്)
5 5.00 pm ശ്രീനിധി ഡെക്കാൻ എഫ്.സി Vs രാജസ്ഥാൻ /നെരോക (ക്വാളിഫയർ 1)
5 8.30 pm ഗോകുലം Vs മുഹമ്മദൻസ് (ക്വാളിഫയർ 2)
6 5.00 pm ട്രാവു Vs ഐസ്വാൾ എഫ്.സി (ക്വാളിഫയർ 3)
6 8.30 pm റിയൽ കശ്മീർ Vs ചർച്ചിൽ ബ്രദേഴ്സ് (ക്വാളിഫയർ 4)
9 5.00 pm ഹൈദരാബാദ് എഫ്.സി Vs ക്വാളിഫയർ 3 ജേതാക്കൾ
9 8.30 pm ഒഡിഷ എഫ്.സി Vs ഈസ്റ്റ്ബംഗാൾ
11 5.00 pm മുംബൈ സിറ്റി എഫ്.സി Vs ക്വാളിഫയർ 4 ജേതാക്കൾ
11 8.30 pm ചെന്നൈയിൻ എഫ്.സി Vs നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
13 5.00 pm ഒഡിഷ എഫ്.സി Vs ക്വാളിഫയർ 3 ജേതാക്കൾ
13 8.30 pm ഈസ്റ്റ്ബംഗാൾ Vs ഹൈദരാബാദ്
15 5.00 pm ചെന്നൈയിൻ Vs ക്വാളിഫയർ 4 ജേതാക്കൾ
15 8.30 pm നോർത്ത് ഈസ്റ്റ് Vs മുംബൈ
17 5.00 pm ഈസ്റ്റ്ബംഗാൾ Vs ക്വാളിഫയർ 3 ജേതാക്കൾ
17 8.30 pm ഹൈദരാബാദ് Vs ഒഡിഷ
19 5.00 pm നോർത്ത് ഈസ്റ്റ് Vs ക്വാളിഫയർ 4 ജേതാക്കൾ
19 8.30 pm മുംബൈ Vs ചെന്നൈയിൻ
22 8.30 pm ഗ്രൂപ് ഡി ജേതാക്കൾ Vs ഗ്രൂപ് ബി ജേതാക്കൾ (സെമിഫൈനൽ)
8 5.00 pm ബംഗളൂരു എഫ്.സി Vs ക്വാളിഫയർ 1 ജേതാക്കൾ
8 8.30 pm കേരള ബ്ലാസ്റ്റേഴ്സ് Vs റൗണ്ട് ഗ്ലാസ് പഞ്ചാബ്
10 5.00 pm എ.ടി.കെ ബഗാൻ Vs ക്വാളിഫയർ 2 ജേതാക്കൾ
10 8.30 pm എഫ്.സി ഗോവ Vs ജാംഷ്ഡപുർ എഫ്.സി
12 5.00 pm ബ്ലാസ്റ്റേഴ്സ് Vs ക്വാളിഫയർ 1 ജേതാക്കൾ
12 8.30 pm റൗണ്ട് ഗ്ലാസ് Vs ബംഗളൂരു
14 5.00 pm എഫ്.സി ഗോവ Vs ക്വാളിഫയർ 2 ജേതാക്കൾ
14 8.30 pm ജാംഷ്ഡപുർ Vs ബഗാൻ
16 5.00 pm റൗണ്ട് ഗ്ലാസ് Vs ക്വാളിഫയർ 1 ജേതാക്കൾ
16 8.30 pm ബ്ലാസ്റ്റേഴ്സ് Vs ബംഗളൂരു
18 5.00 pm ജാംഷ്ഡപുർ Vs ക്വാളിഫയർ 2 ജേതാക്കൾ
18 8.30 pm ബഗാൻ Vs ഗോവ
21 8.30 pm ഗ്രൂപ് എ ജേതാക്കൾ Vs ഗ്രൂപ് സി ജേതാക്കൾ (സെമിഫൈനൽ)
25 8.30 pm ഫൈനൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.