ലണ്ടൻ: ലോകഫുട്ബാളിെൻറ സമ്മർദങ്ങളിൽപ്പെട്ട് വിവാദ യൂറോപ്യൻ സൂപ്പർ ലീഗ്. യൂറോപ്യൻ ഫുട്ബാളിലെ മുൻനിരക്കാരായ 12 ക്ലബുകൾ സ്ഥാപക അംഗങ്ങളായ പ്രഖ്യാപിച്ച് രംഗത്തുവന്ന സൂപ്പർ ലീഗിനെതിരെ കടുത്ത വിമർശനങ്ങളുമായി ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരും മുൻകാല താരങ്ങളും രാഷ്ട്രത്തലവന്മാരും കളത്തിലിറങ്ങി. എല്ലാവർക്കും അവസരമുള്ള ഫുട്ബാളിനെ ഇല്ലാതാക്കി, കളി ചില സമ്പന്ന ക്ലബുകൾക്കു മാത്രമായി പരിമിതപ്പെടുമെന്ന വിമർശനത്തിനു പിന്നാെലയാണ് വിവിധ യൂറോപ്യൻ രാഷ്ട്ര തലവന്മാരുടെ ഇടപെടൽ.
അസംബന്ധമായ പുതിയ ലീഗിന് സ്ട്രൈറ്റ് റെഡ്കാർഡ് വിളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസ് രംഗത്തെത്തി. ചൊവ്വാഴ്ച ഇംഗ്ലീഷ് ഫുട്ബാൾ ചീഫുമാരുടെയും ആരാധക പ്രതിനിധികളുടെയും യോഗം വിളിച്ച ബോറിസ് ജോൺസൺ സൂപ്പർ ലീഗിന് 'റെഡ്കാർഡ്' വിളിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി.
അതിനിടെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 14 ക്ലബുകളുടെയും ഉടമകൾ അടിയന്തരയോഗം ചേർന്നതായും റിപ്പോർട്ടുണ്ട്. സൂപ്പർലീഗിൽ പങ്കാളികളായ ആറ് ടീമുകൾ ഒഴികെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഗ്രാസ്റൂട്ട് ഫുട്ബാളിന് ഭീഷണിയാണ് സൂപ്പർ ലീഗെന്ന വിമർശനവുമായി ഇംഗ്ലീഷ് എഫ്.എ പ്രസിഡൻറ് പ്രിസ് വില്യം രംഗത്തെത്തി.നിലവിലെ ചാമ്പ്യൻഷിപ്പുകൾ നിലനിർത്താനുള്ള ഫിഫയുടെയും യുവേഫയുടെയും നടപടികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
പ്രത്യാഘാതം കനത്തതാവും -–ഫിഫ
12 വമ്പൻ ക്ലബുകളുടെ യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഫിഫ. ലോകഫുട്ബാളിനെ വിഭജിച്ച്, സൂപ്പർ ലീഗുമായി മുന്നോട്ടു പോവുകയാണെങ്കിൽ അനന്തരഫലം ഗുരുതരമായിരിക്കുെമന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ പറഞ്ഞു. പങ്കാളികളാവുന്ന കളിക്കാർക്ക് രാജ്യാന്തര വിലക്കും, ക്ലബുകൾക്കെതിരെ നടപടിയും സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'സൂപ്പർ ലീഗ് അടച്ചുപൂട്ടിയ സ്ഥാപനമാണ്. നിലവിലെ സംവിധാനത്തെ വിഭജിക്കുന്നതാണ് ഈ ആശയം. ഫിഫ അംഗീകാരമില്ല. യുവേഫയുടെ എല്ലാ നടപടിക്കും ഫിഫ പിന്തുണയുണ്ടാവും' -ഇൻഫൻറിനോ പറഞ്ഞു.
12 ക്ലബുകളുടെ ഉടമസ്ഥർ തീരുമാനത്തിൽനിന്നും പിൻവാങ്ങണമെന്ന് യുവേഫ അധ്യക്ഷൻ അലക്സാണ്ടർ സെഫാറിൻ അഭ്യർഥിച്ചു. 'ജെൻറിൽമെൻ. നിങ്ങൾക്ക് വലിയ പിഴവ് സംഭവിച്ചു. സ്വാർഥ ചിന്ത മാറ്റിവെച്ച്, ആരാധകരുടെ വാക്കിന് വിലകൽപിക്കണം. നിങ്ങൾ തെറ്റുതിരുത്തണം' -സെഫാറിൻ പറഞ്ഞു.
സിറ്റിക്കും ചെൽസിക്കും മനംമാറ്റം?
പ്രതിഷേധം ശക്തമായതോടെ സൂപ്പർ ലീഗിൽനിന്നും പിൻമാറാൻ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ആലോചിക്കുന്നതായി സൂചനകൾ. സമ്മർദം ശക്തമായ സാഹചര്യത്തിൽ ഇരു ടീമുകളും തീരുമാനം പുനഃപരിശോധിക്കുമെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു. സൂപ്പർ ലീഗ് സങ്കൽപത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ പ്രതികരണം. 'നിങ്ങൾ തോൽക്കാനുള്ള സാധ്യതയെല്ലാം അടക്കുന്നുവെങ്കിൽ അത് സ്പോർട്സ് അല്ല' -ഗ്വാർഡിയോള പ്രതികരിച്ചു. സിറ്റിയുടെ അതേ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ് പി.എസ്.ജി സൂപ്പർ ലീഗിൽ അംഗമല്ല. ആരാധക പ്രതിഷേധം തന്നെയാണ് ചെൽസിയെയും മനംമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ക്ലബുകൾ സൂപ്പർ ലീഗിൽനിന്നും പിൻവാങ്ങുമെന്ന് ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പത്രങ്ങളും രൂക്ഷ വിമർശനവുമായാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്.
ഇംഗ്ലണ്ടിൽനിന്നും മാഞ്ചസ്റ്റർ യുനൈറ്റഡ്, സിറ്റി, ചെൽസി, ലിവർപൂൾ, ആഴ്സനൽ, ടോട്ടൻഹാം, സ്പെയിനിൽനിന്നും റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, ഇറ്റലിയിൽനിന്നും യുവൻറസ്, എ.സി മിലാൻ, ഇൻറർ മിലാൻ എന്നീ 12 ക്ലബുകളാണ് സൂപ്പർ ലീഗിലെ സ്ഥാപക അംഗങ്ങൾ.
േഗ്ലസേഴ്സ് കുടുംബം ശവംതീനികൾ -–നെവിൽ
ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിെൻറ അണിയറ ശിൽപികളിൽ പ്രധാനികളായ മാഞ്ചസ്റ്റർ യുനൈറ്റഡ് ഉടമകൾക്കെതിരെ ആഞ്ഞടിച്ച് പ്രമുഖ താരം ഗാരി നെവിൽ.
ക്ലബ് ഉടമസ്ഥരായ േഗ്ലസേഴ്സ് കുടുംബത്തെ ശവംതീനികൾ എന്ന് വിശേഷിപ്പിച്ച നെവിൽ, അവരെ ക്ലബിൽനിന്ന് ചവിട്ടിപുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
'ഇത്ര കാലവും താൻ യുനൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നു. അവർ ക്ലബിനെ നശിപ്പിക്കുേമ്പാഴും, ഫുട്ബോളും ആരാധകരും എങ്കിലും ബാക്കി ഉണ്ടായിരുന്നു. എന്നാൽ, പുതിയ തീരുമാനം അതും ഇല്ലാതെയാക്കും' - നെവിൽ പറഞ്ഞു.
ഗ്ലേസേഴ്സ് ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. ആരാധകരും താരങ്ങളും ഒക്കെ ഈ നീക്കത്തിന് എതിരെ പ്രതികരിക്കണം. ഇതു നടക്കാതെ നോക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർ ലീഗ് ഫുട്ബാളിനെ രക്ഷിക്കാൻ -–പെരസ്
മഡ്രിഡ്: ഫുട്ബാൾ ലോകം കടുത്ത വിമർശനങ്ങളുമായി ആക്രമിക്കുേമ്പാൾ ്യൂറോപ്യൻ സൂപ്പർ ലീഗിനെ ന്യായീകരിച്ചും പ്രതിരോധിച്ചും റയൽ മഡ്രിഡ് പ്രസിഡൻറ് േഫ്ലാറൻറീനോ പെരസ് രംഗത്ത്. കോവിഡിലും സാമ്പത്തിക മാന്ദ്യത്തിലും തകർന്ന ഫുട്ബാളിനെ രക്ഷിക്കാനാണ് സൂപ്പർ ലീഗെന്ന് ടൂർണമെൻറ് ചെയർമാൻ കൂടിയായ പെരസ് പറഞ്ഞു.
'ഫുട്ബാളിൽ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുേമ്പാഴൊക്കെ എതിര്‍പ്പുകളും ഉയരാറുണ്ട്. യൂറോപ്യന്‍ സൂപ്പര്‍ ലീഗിലൂടെ ഞങ്ങള്‍ ഫുട്ബോളിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. യുവതലമുറക്ക് ഫുട്ബോളിനോട് താത്പര്യം കുറയുന്നു. വലിയ ടീമുകളും ചെറുടീമുകളും മത്സരിക്കുേമ്പാൾ പ്രതീക്ഷിച്ച നിലവാരം കളിയിലുണ്ടാവുന്നില്ല. ചാമ്പ്യൻസ് ലീഗിലെ ഈ മത്സരങ്ങളോട് കാണികൾക്ക് താൽപര്യം കുറയുന്നു. ഈ സ്ഥിതി മാറണം. 2024-ല്‍ ആരംഭിക്കാനൊരുങ്ങുന്ന പുതിയ രീതിയുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനെ നശിപ്പിക്കും. അതുകൊണ്ടാണ് ഞങ്ങള്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്നത്' -പെരസ് വ്യക്തമാക്കി.
'കളിക്കാരെ വിലക്കാനാവില്ല'
സൂപ്പർ ലീഗിൽ പെങ്കടുക്കുന്ന കളിക്കാരെ ലോകകപ്പിലും യൂറോകപ്പിലും വിലക്കുമെന്ന യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിെൻറ മുന്നറിയിപ്പ് തള്ളി േഫ്ലാറൻറിനോ പെരസ്. 'സൂപ്പർ ലീഗിൽ പങ്കാളിയായതിെൻറ പേരിൽ ഒരു ടീമിനെയും ചാമ്പ്യൻസ് ലീഗിൽ നിന്നോ, ലാ ലിഗയിൽ നിന്നോ ആർക്കും പുറത്താക്കാൻ കഴിയില്ല. അത്പോലെ കളിക്കാരെ ദേശീയ ടീം മത്സരങ്ങളിൽ നിന്നും വിലക്കാനുമാവില്ല -പെരസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.