ഫിഫയുടെ മികച്ച താരം: ഇനി പോരാട്ടം മെസ്സിയും എംബാപ്പെയും ഹാലൻഡും തമ്മിൽ

ഫിഫയുടെ ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ താരത്തെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാളണ്ട് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്.

ജനുവരി 15ന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. 2022 ഡിസംബർ 12 മുതൽ 2023 ആഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുക. 12 പേരിൽനിന്നാണ് അന്തിമ പട്ടകിയിലേക്കുള്ള മൂന്നുപേരെ തെരഞ്ഞെടുത്തത്.

മൂവരെയും കൂടാതെ, ജൂലിയൻ അൽവാരസ്, കെവിൻ ഡിബ്രൂയിനെ, ബെർണാഡോ സിൽവ, റോഡ്രി, മാർസെലോ ബ്രോസോവിച്ച്, ഇൽകേ ഗുന്ദോഗൻ, വിക്റ്റർ ഒസിംഹൻ, ഡെക്ലാൻ റൈസ്, ക്വിച്ച ക്വററ്റ്‌സ്‌കെലിയ എന്നിവരാണ് ആദ്യത്തെ പട്ടികയിലുണ്ടായിരുന്നത്. മികച്ച വനിതാ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിലവിലെ യൂറോപ്യൻ ഫുട്‌ബാളർ ഓഫ് ദ ഇയർ ഐറ്റാന ബോൻമാറ്റി, സൽമ പാരല്ലെലോ, ലോറൻ ജയിംസ് എന്നിവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Tags:    
News Summary - The Best FIFA Men's Player finalists revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT