സഇദ് അൽഷീബ്, മിഷ്അൽ ബർഷിം, യൂസുഫ് ഹസൻ, പെ​ഡ്രോ മിഗ്വേൽ, മിസ്അബ് കുദിർ, താരിഖ് സൽമാൻ, ബസ്സാം റാവി, കൗകി ബുഅലാം, അബ്ദൽകരിം ഹസ്സൻ, ഇസ്മാഈൽ മുഹമ്മദ്,

മുഹമ്മദ് വാദ്, സലിം അൽ ഹജ്രി, ആസിം മാദീബോ, മുസ്തഫ മെഷാൽ, കരീം ബൂദിയാഫ്, അബ്ദുൽ അസീസ് ഹാതിം, നാഇഫ് അൽ ഹദ്റമി, ഹസ്സൻ അൽ ഹൈദൂസ്, അക്രം അഫിഫ്, അൽമോയിസ് അലി, മുഹമ്മദ് മുൻതാരി, അഹമ്മദ് അലാ, ഖാലിദ് മുനീർ, ഫെലിക്സ് സാ​ഞ്ചസ് (കോച്ച്)ഹൊമാം അൽ അമീൻ, ജാസിം ജാബിർ, അലി ആസാദ്

'കുല്ലുനാ അൽ അന്നാബി'

ദോഹ: കുല്ലുനാ അൽ അന്നാബി (നമ്മളെല്ലാം അന്നാബികളാണ്) മുദ്രാവാക്യമുയർത്തി ഖത്തർ ഫുട്ബാൾ അസോസിയേഷൻ ലോകകപ്പിൽ പങ്കെടുക്കുന്ന ആതിഥേയ ടീമിെൻറ അന്തിമപട്ടിക പ്രഖ്യാപിച്ചു.ഖത്തറിലെ മനോഹരമായ കെട്ടിടങ്ങൾക്കുപുറത്ത് ഗ്രാഫിറ്റി ആർട്ട് ഉപയോഗിച്ച് ഓരോ താരത്തിന്റെയും ചിത്രം അടയാളപ്പെടുത്തിയാണ് ഫെലിക്സ് സാഞ്ചസിന് കീഴിൽ ക്യു.എഫ്.എ 26 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തർ സ്റ്റാർസ് ലീഗിൽ കളിക്കുന്ന താരങ്ങളാണ് ദേശീയ ടീമിന്റെ കരുത്ത്.

അവരിൽ ഏറെപേരും ചാമ്പ്യൻ ക്ലബായ അൽസദ്ദിൽനിന്നാണ്. കഴിഞ്ഞ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെ ദേശീയ ടീമിനൊപ്പം ചേർന്ന താരങ്ങൾ ജൂൺ മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ തയാറെടുപ്പിലാണ്. സ്പെയിനിലും ഓസ്ട്രിയയിലും പരിശീലനം നടത്തിയ ടീം ഒരുമാസംമുമ്പ് ഖത്തറിലെത്തി ആരാധകർക്കുമുമ്പാകെ പ്രദർശന സെഷൻ നടത്തിയിരുന്നു.

ഖ​ത്ത​ർ ദേ​ശീ​യ ടീം ​പ്ര​ഖ്യാ​പ​ന വേ​ള​യി​ൽ ടീം ​അം​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​സ്​​പ​യ​റി​ലെ ടോ​ർ​ച്ച്​ ട​വ​റി​ൽ തെ​ളി​ഞ്ഞ​പ്പോ​ൾ

അഞ്ചുദിവസത്തിനുശേഷം വീണ്ടും സ്പെയിനിലേക്ക് മടങ്ങിയ അന്നാബി വരുംദിവസം ലോകകപ്പ് വേദിയിലെത്തും.ഏഷ്യൻ ചാമ്പ്യന്മാർ എന്ന മികവോടെ തങ്ങളുടെ ആദ്യ ലോകകപ്പിനൊരുങ്ങുന്ന ഖത്തർ, ആതിഥേയരെന്ന നിലയിൽ ഗ്രൂപ്പ് റൗണ്ടും കടക്കാനുള്ള തയാറെടുപ്പിലാണ് ബൂട്ട് കെട്ടുന്നത്. 

ടീ​മം​ഗ​ങ്ങ​ളും ക്ല​ബു​ക​ളും

അക്രം അഫീഫ്, ബുഅലാം ഖൗഖി, പെേഡ്രാ മിഗ്വേൽ, സഅദ് അൽ ശീബ്, ഹസൻ അൽ ഹൈദൂസ്, താരിഖ് സൽമാൻ, അബ്ദുൽകരീം ഹസൻ, അലി അസദ്, മുഹമ്മദ് വഅ്ദ്, മിഷ്അൽ ബർഷിം, മിസ്അബ് ഖുദ്ർ, സാലിം അൽഹാജിരി, മുസ്തഫ താരിഖ് മിഷ്അൽ (എല്ലാവരും അൽ സദ്ദ് ക്ലബ്).

ഇസ്മാഈൽ മുഹമ്മദ്, ബസ്സാം റാവി, ആസിം മാദിബോ, കരീം ബൂദിയാഫ്, അൽ മുഇസ് അലി, മുഹമ്മദ് മുൻതാരി (ദുഹൈൽ ക്ലബ്).

അഹ്മദ് അലാഅ്, ഹുമാം അൽഅമീൻ, യൂസുഫ് അൽ ഹസൻ (മൂവരും അൽഗറാഫ ക്ലബ്).

അബ്ദുൽ അസീസ് ഹാതിം, നായിഫ് അൽ ഹദ്റമി (ഇരുവരും അൽ റയ്യാൻ). ഖാലിദ് മുനീർ (അൽ വക്റ), ജാസിം ജാബിർ (അൽ അറബി).

ഗ്രൂപ്-എയിൽ എക്വഡോർ, നെതർലൻഡ്സ്, സെനഗൽ എന്നിവർക്കൊപ്പമാണ് ഖത്തർ ഇടം നേടിയിരിക്കുന്നത്. 20ന് അൽ ബെയ്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലാറ്റിനമേരിക്കൻ ടീമായ എക്വഡോറാണ് അന്നാബികളുടെ എതിരാളികൾ.25ന് തുമാമ സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് സെനഗലിനെയും 29ന് വൈകീട്ട് ആറിന് നെതർലാൻഡ്സിനെയും ഖത്തർ നേരിടും.

Tags:    
News Summary - The host team for the World Cup has been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.