‘മെസ്സിക്കെതിരെ കാര്യങ്ങൾ എളുപ്പമായിരുന്നു, ക്രിസ്റ്റ്യാനോ ആയിരുന്നു പ്രശ്നം’; പ്രതികരണവുമായി മുള്ളർ

മ്യൂണിക്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ തോൽപ്പിച്ച ശേഷം സൂപ്പർ താരം ലയണൽ മെസ്സിയെ പരിഹസിച്ച് ബയേൺ മ്യൂണിക് നായകൻ തോമസ് മുള്ളർ. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യം ചെയ്തായിരുന്നു മുള്ളറുടെ പ്രതികരണം. പി.എസ്.ജിക്കെതിരായ രണ്ടാം പാദ മത്സരത്തിലും വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

‘മെസ്സിക്കെതിരായ മത്സരങ്ങളിൽ ഫലം എപ്പോഴും ഞങ്ങൾക്ക് അനുകൂലമാകുന്നു. ക്ലബ് തലത്തിൽ, റയൽ മാഡ്രിഡിൽ ആയിരുന്നപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു ഞങ്ങളുടെ പ്രശ്നം’ എന്നായിരുന്നു മുള്ളറുടെ പ്രതികരണം. എന്നാൽ, മെസ്സിയെ പ്രശംസിക്കാനും മുള്ളർ മറന്നില്ല. ‘‘ലോകകപ്പിൽ അദ്ദേഹം നടത്തിയ പ്രകടനത്തിൽ ഏറെ ആദരവുണ്ട്. ലോകകപ്പിൽ അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ടീമിനെ മുഴുവൻ അദ്ദേഹം ചുമലിലേറ്റി. പി.എസ്.ജി പോലൊരു ടീമിനെതിരെ കളിക്കൽ ഒരിക്കലും എളുപ്പമല്ല’’, മുള്ളർ പറഞ്ഞു.

ബയേണിനെതിരെ ആദ്യ പാദത്തിൽ 1-0ത്തിന് പരാജയപ്പെട്ട പി.എസ്.ജി രണ്ടാം പാദത്തിൽ 2-0ത്തിനും ജയിച്ചു കയറിയിരുന്നു. ഇരു പാദങ്ങളിലും മെസ്സിയെ ബയേൺ താരങ്ങൾ സമർത്ഥമായി പൂട്ടുകയായിരുന്നു.

മെസ്സി ആദ്യമായി ബയേണിനെതിരെ ഇറങ്ങിയത് 2009ലാണ്. അന്ന് 4-0ത്തിന് ജയിച്ചപ്പോൾ 2012-13 ചാമ്പ്യൻസ് ലീഗ് സെമിയിൽ 7-0ത്തിന് നാണം കെട്ടു. അവസാനമായി മെസ്സി ബയേണുമായി ഏറ്റുമുട്ടിയ ഒമ്പത് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജയിച്ചുകയറിയത്. 

Tags:    
News Summary - 'Things were easy against Messi, Cristiano was the problem'; Mueller with response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.