ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ഏഴാമത്തെ ടീമാണ് അർജന്റീന. യൂറോപ്പിലെ മുൻനിര ക്ലബുകളിലെ നിരവധി താരങ്ങൾ നിറഞ്ഞതാണ് അവരുടെ സംഘം. അവരവരുടെ സ്ഥാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാർ കൂടി ഉൾപ്പെട്ടതാണ് ടീം. വെള്ളിയാഴ്ച മിയാമിയിൽ സന്നാഹ മത്സരത്തിൽ ഹോണ്ടുറസിനെ നേരിടുന്ന ടീമിലെ കളിക്കാരിൽ പലരും ഖത്തറിലേക്കുള്ള സ്ക്വാഡിൽ ഉൾപ്പെടാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതിനിടെ അത്‌ലറ്റികോ മഡ്രിഡ് താരവും ടീമിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ കളിക്കാരനുമായ റോഡ്രിഗോ ഡി പോളിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പലപ്പോഴും സമ്മർദം താങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും അതിനാൽ ലോകകപ്പ് ആസ്വദിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ടി.എൻ.ടി സ്‌പോർട്‌സുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കോച്ച് ലയണൽ സ്കലോണിക്കെതിരെയും അദ്ദേഹം പറയുന്നുണ്ട്.
താൻ കളിക്കുന്ന രീതിയും റഫറിമാരുമായി എപ്പോഴും സംസാരിക്കുന്നതും കാരണം സ്‌കലോണിയിൽനിന്ന് തനിക്ക് ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അന്തിമ പട്ടികയിൽ ഡി പോളിന് ഇടം ലഭിച്ചില്ലെങ്കിൽ, ജിയോ ലോ സെൽസോ, മാർക്കോസ് അക്യൂന, ലിയാൻഡ്രോ പരേഡെസ് തുടങ്ങിയവരിൽ ആരെങ്കിലുമാകും പകരക്കാരനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.