ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വലയിൽ ആറുഗോൾ അടിച്ച് ആറാടിയ േടാട്ടൻഹാമിന് സമനിലക്കുരുക്ക്.
സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ്ഹാം യുനൈറ്റഡാണ് ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ 3-3ന് പിടിച്ചുകെട്ടിയത്. കളിയുടെ ആദ്യ പകുതിയിൽ മൂന്നു ഗോളുമായി ലീഡ് പിടിച്ചശേഷം ലോങ് വിസിലിന് 10 മിനിറ്റ് ബാക്കിയുള്ളേപ്പാഴാണ് ടോട്ടൻഹാം സ്വന്തം ഗോൾമുഖം മലർക്കെ തുറന്നിട്ട് മൂന്നുഗോൾ വഴങ്ങിയത്.
പന്തുരുണ്ട് 42ാം സെക്കൻഡിൽ ഗോളടിച്ച് ഹ്യൂങ് മിൻ സൺ ആണ് തുടങ്ങിയത്. തുടർന്ന് ഇരട്ട ഗോളുമായി ഹാരി കെയ്ൻ (8, 16) പട്ടിക തികച്ചു.
എന്നാൽ, 82ാം മിനിറ്റിൽ ഫാബിയാൻ ബാൽബുവേനയിലൂടെ തിരിച്ചടി തുടങ്ങിയ വെസ്റ്റ്ഹാമിന് 85ാം മിനിറ്റിൽ ഡേവിസൺ സാഞ്ചസ് സെൽഫ് ഗോളിലൂടെ രണ്ടാം ഗോൾ സമ്മാനിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിലാണ് റീബൗണ്ട് പന്ത് ലോങ് റേഞ്ചിലൂടെ മാനുവൽ ലാൻസിനി വലയിലാക്കിയത്. മറ്റൊരു മത്സരത്തിൽ ആസ്റ്റൻ വില്ല ലെസ്റ്ററിനെ തോൽപിച്ചു (1-0).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.