ലണ്ടൻ: മുടിചൂടാമന്നനായ പരിശീലകൻ ഹൊസെ മൗറീന്യോയെ പുറത്താക്കിയ ടോട്ടൻഹാം ഹോട്സ്പർ പകരക്കാരനായി മുൻതാരം കൂടിയായി 29കാരൻ റയാൻ മേസണെ നിയമിച്ചു. അപ്രതീക്ഷിത നീക്കത്തിലൂടെ മൗറീന്യോയെ പുറത്താക്കിയ ടോട്ടൻഹാം അതേ നീക്കം പുതിയ പരിശീലകെൻറ നിയമനത്തിലും കാണിച്ചാണ് ആരാധകരെ ഞെട്ടിച്ചത്. താൽക്കാലിക പരിശീലകനായാണ് മേസണിെൻറ വരവ്.
2008 മുതൽ 2016 വരെ ടോട്ടൻഹാമിനായി 70ഓളം മത്സരങ്ങൾ കളിച്ച റയാൻ മേസൺ 2018ൽ ഹൾസിറ്റിക്കായി കളിക്കവെ കൂട്ടിയിടിയിൽ തലയോട്ടി പൊട്ടിയത് തിരിച്ചടിയായി. ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വൈകാതെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച യുവതാരം സ്വന്തം അക്കാദമി സ്ഥാപിച്ചും ടോട്ടൻഹാം യൂത്ത് അക്കാദമി കോച്ചായും പ്രവർത്തിച്ചുള്ള പരിചയവുമായാണ് ടോട്ടൻഹാമിെൻറ ഹെഡ്കോച്ചായി എത്തുന്നത്. സീനിയർ താരങ്ങളുമായുള്ള അടുത്ത ബന്ധവും യൂത്ത് കോച്ച് എന്ന നിലയിലെ മികവും പരിഗണിച്ചാണ് 29കാരനെ ഹെഡ് കോച്ചാക്കുന്നത്. ബുധനാഴ്ച സതാംപ്ടനെതിരായ മത്സരമാവും റയാൻ മാസണിെൻറ അരങ്ങേറ്റ പോരാട്ടം. െതാട്ടുപിന്നാലെ 25ന് ലീഗ് കപ്പ് (കർബാവോ കപ്പ്) ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും. 2019 നവംബർ മുതൽ പരിശീലകനായുള്ള മൗറീന്യോക്കു കീഴിൽ ടീം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ രാത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.