ആദ്യ പാദത്തിലേറ്റ തോൽവിക്ക് അതിലേറെ വലിയ ജയവും ക്വാർട്ടറും തേടിയിറങ്ങിയവർക്ക് ഒറ്റ ഗോൾ പോലും നേടാനാകാതെ മടക്കം. ഇറ്റാലിയൻ കരുത്തരായ എ.സി മിലാനുമുമ്പിൽ ഗോൾരഹിത സമനില വഴങ്ങിയാണ് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ കടക്കാനാവാതെ വീണത്. സമീപ കാല തോൽവികളെ തുടർന്ന് കോച്ച് അന്റോണിയോ കോണ്ടെ പുറത്താകൽ ഭീഷണി നേരിടുന്ന ടോട്ടൻഹാമിൽ പ്രശ്നം ഇരട്ടിയാക്കിയാണ് പുറത്താകൽ.
സ്വന്തം മൈതാനത്ത് കളി ജയിക്കണമെന്ന ആവേശം കാട്ടാതെയായിരുന്നു ടോട്ടൻഹാം പ്രകടനം. മറുവശത്ത്, ഒരു ഗോൾ ജയത്തിന്റെ ആനുകൂല്യം നിലനിർത്താൻ മിലാൻ ടീമും ഓടിനടന്നു. ഇതിനിടെ, ഹാരി കെയിൻ ആതിഥേയർക്കായും ഡിവോക് ഒറിഗി സന്ദർശകർക്കായും ഗോളിനരികെയെത്തി. കെയിനിന്റെ ഹെഡർ മിലാൻ ഗോളി ആയാസപ്പെട്ട് തട്ടിയിട്ടപ്പോൾ ഒറിഗഗിയുടെ ഷോട്ട് പോസ്റ്റിൽ തട്ടിതിരിച്ചുവന്നു.
പ്രതിരോധത്തിൽ ഇംഗ്ലീഷ് താരം ഫികായോ ടൊമോറിയുടെ മിടുക്കിലായിരുന്നു ഹ്യൂങ് സൺ മിന്നിനെയും സംഘത്തെയും മിലാൻ പിടിച്ചുകെട്ടിയത്. ഗോൾകീപർ മായ്ഗ്നനും വലക്കു മുന്നിൽ മിന്നും സേവുകളുമായി പിടിച്ചുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.