ട്രാൻസ്​ഫർ ജാലകം അടച്ചു; അവസാന ദിനം നാല്​ താരങ്ങളെ സ്വന്തമാക്കി യുനൈറ്റഡ്​

ലണ്ടൻ: അപ്രതീക്ഷിത നീക്കങ്ങളോ അവസാന മണിക്കൂറിലെ അട്ടിമറികളോ ഇല്ലാതെ ട്രാൻസ്​ഫർ ജാലകത്തി​െൻറ 'ഡെഡ്​ലൈൻ ഡേ' അവസാനിച്ചു. ഗോളടിക്കാൻ ശേഷിയുള്ള സ്​ട്രൈക്കറെ തപ്പിനടന്ന മാഞ്ചസ്​റ്റർ യുനൈറ്റഡ്​ പി.എസ്​.ജി വിട്ട ഉറുഗ്വൻ വെറ്ററൻ എഡിൻസൺ കവാനിയെ സ്വന്തമാക്കി താൽക്കാലിക ആശ്വാസം നേടി. അത്​ലറ്റികോ മ​ഡ്രിഡി​െൻറ മധ്യനിരക്കാരൻ തോമസ്​ പാർടെയെ ടീമിലെത്തിച്ച ആഴ്​സനലി​െൻറ നീക്കത്തോടെയാണ്​ വേനൽക്കാല ട്രാൻഫർ വിൻഡോ അടച്ചത്​.

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ലീഗുകളിൽനിന്നും കളിക്കാരെ സ്വന്തമാക്കാനുള്ള വിൻഡോയാണ്​ തിങ്കളാഴ്​ച അർധരാത്രിയോടെ സമാപിച്ചത്​. അതത്​ ലീഗുകളിലെ ആഭ്യന്തര ട്രാൻസ്​ഫർ ഒക്​ടോബർ 16 വരെ തുടരും. അതേസമയം, പ്രീമിയർ ലീഗിൽ ക്ലബുകൾ തമ്മിലുളള കരാറും അവസാനിച്ചു. അവസാന ദിനത്തിലെ ​പ്രധാന ട്രാൻസ്​ഫറുകൾ. കവാനി, ഉറുഗ്വായ്​ കൗമാരതാരം ഫകുൻഡോ പെലിസ്​ട്രി, അത്​ലാൻഡയുടെ കൗമാരതാരം അമഡ്​ ട്രവോർ എന്നിവർ ഉൾപ്പെടെ നാലുപേരെ ഒറ്റദിനം ടീമിലെത്തിച്ച യുനൈറ്റഡാണ്​ ​'ഡെഡ്​ലൈൻ ഡേ'യിൽ കോളടിച്ചത്​.

തോമസ്​ പാർടെ: അത്​ലറ്റികോ മഡ്രിഡിൽനിന്ന്​ ആഴ്​സനലിലേക്ക്​. 50ദശലക്ഷം പൗണ്ടിനാണ്​ ട്രാൻസ്​ഫർ. ഘാനക്കാരനായ 27കാരൻ അഞ്ചുവർഷമായി അത്​ലറ്റികോ മധ്യനിരയിലെ സാന്നിധ്യം.

എഡിൻസൺ കവാനി: പി.എസ്​.ജിയിൽനിന്നും ഫ്രീ ഏജൻറായി മാഞ്ചസ്​റ്റർ യുനൈറ്റഡിൽ. ഒരുവർഷം കൂടി നീട്ടാമെന്ന ഉപാധിയിൽ ഒരുവർഷത്തെ കരാർ. ഏഴ്​ സീസണിലായി പി.എസ്​.ജിയുടെ ഗോൾമെഷീനായിരുന്നു ഇൗ33കാരൻ.

അല്​സ്​ ടെലെസ്​: എഫ്​.സി പോർടോയിൽ നിന്നും മാഞ്ചസ്​റ്റർ യുനൈറ്റഡിലേക്ക്​. 15.4 ദശലക്ഷം പൗണ്ട്​. നാലുവർഷത്തെ കരാറിലാണ്​ 27കാരനായ ലെഫ്​റ്റ്​ബാക്കി​െൻറ മാറ്റം.

തിയോ വാൽകോട്ട്​: എവർട്ടനിൽനിന്നും സതാംപ്​ടനിലേക്ക് വായ്​പയായി​. 31കാരനായ വാൽകോട്ടിന്​ ത​െൻറ പഴയ ടീമിലേക്കുള്ള തിരിച്ചുപോക്കാണ്​. ​

ഫ്രെഡറികോ ചിയേസ: ഫിയോറെൻറിനയിൽ നിന്നും യുവൻറസിലേക്ക്​. 50 ദശലക്ഷം യൂറോ ഫീ. രണ്ടുവർഷ ലോണിലാണ്​ 22കാരനായ വിങ്ങറുടെ മാറ്റം.

ക്രിസ്​ സ്​മാളിങ്​: മാഞ്ചസ്​റ്റർ യുനൈറ്റഡിൽനിന്ന്​ എ.എസ്​ റോമയിലേക്ക്​. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരത്തെ ഇക്കുറി റോമ 18.1 മില്യൺ പൗണ്ടിന്​ സ്വന്തമാക്കി. സെൻറർ ബാക്കിൽ മികച്ചതാരമാണ്​ ഇൗ 30കാരൻ.

ഫകുൻഡോ പെലിസ്​ട്രി: പെനറോളിൽനിന്ന്​ മാഞ്ചസ്​റ്റർ യുനൈറ്റഡിലേക്ക്​. ഉറുഗ്വായിൽ നിന്നാണ്​ 18കാരൻ യുനൈറ്റഡിലെത്തുന്നത്​.

ഡാനിലോ പെരേര: പോർടോയിൽനിന്ന്​ പി.എസ്​.ജിയിലേക്ക്​.

ഡഗ്ലസ്​ കോസ്​റ്റ: യുവൻറസിൽ നിന്നും ബയേൺ മ്യൂണികിലേക്ക്​. ഒരു സീസൺ ലോൺ.

ജസ്​റ്റിൻ ക്ലൂവെർട്​: റോമയിൽനിന്ന്​ ലൈപ്​സിഷിലേക്ക്​.

Tags:    
News Summary - Transfer window Closed; Last day Four stars Owned by Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.