അലാന്യ (തുർക്കി): തുർക്കിഷ് വനിത കപ്പിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ ഫുട്ബാൾ ടീം. എസ്തോണിയയെ മൂന്നിനെതിരെ നാല് ഗോളിന് വീഴ്ത്തി ഒരു യൂറോപ്യൻ രാജ്യത്തിനെതിരെ ആദ്യ ജയം നേടി ഇന്ത്യൻ വനിതകൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആദ്യ പകുതി 1-1 സമനിലയിലായിരുന്നു.
17ാം മിനിറ്റിൽ സ്ട്രൈക്കർ മനിഷ കല്യാണിലൂടെ മുന്നിലെത്തിയ ഇന്ത്യക്കെതിരെ 32ൽ ലിസെറ്റെ ടാമിക് തിരിച്ചടിച്ചു. ഇന്ദുമതി കതിരേശനിലൂടെ (62) വീണ്ടും ലീഡ് പിടിച്ച നീലപ്പടയെ പ്യാരി സാസ (79), മനിഷ കല്യാൺ (81) എന്നിവർ ചേർന്ന് 4-1ലെത്തിച്ചു. എന്നാൽ, എസ്തോണിയക്കായി വ്ലാദ കുബസ്സോവയും (88) മാരി ലീസ് ലില്ലെമെയേയും (90) അവസാന മിനിറ്റുകളിൽ സ്കോർ ചെയ്തതോടെ മത്സരം 4-3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.