കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ബംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി. മോഹൻ ബഗാനുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു പരാജയപ്പെട്ടത്. കൊൽക്കത്തയിൽ സ്വന്തം കാണികൾക്ക് മുന്നിൽ നിറഞ്ഞുകളിച്ച ബഗാൻ 67ാം മിനിറ്റിൽ ഹ്യൂഗോ ബോമോസ് നേടിയ ഗോളിലാണ് വിജയിച്ചത്. ബംഗളൂരുവിന്റെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായി. രണ്ടു വിജയവുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
രണ്ടാം പകുതിയിൽ 75ാം മിനിറ്റിലാണ് ബംഗളൂരു എഫ് സി താരം സുരേഷ് ചുവപ്പ് കണ്ട് കളം വിട്ടത്. പത്ത് പേരുമായി സമനിലക്കായുള്ള ബംഗളൂരുവിന്റെ പോരാട്ടത്തിനിടയിൽ റോഷൻ സിംഗും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പതനം പൂർണമാവുകയായിരുന്നു. ബംഗളൂരു സീസണിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.