മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്നറിയാം. മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലെ രണ്ടാം പാദ സെമി ഫൈനൽ മത്സരം റയലിന്‍റെ തട്ടകമായ സാൻഡിയാഗോ ബെർണാബ്യൂവിൽ നടക്കും. ബയേൺ തട്ടകത്തിൽ നടന്ന ഒന്നാംപാദം 2-2ന് സമനിലയിൽ കലാശിച്ചിരുന്നു. ഇതോടെ ഇരു ടീമിനും രണ്ടാം പാദത്തിൽ ജയം അനിവാര്യമായി. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം.
മ്യൂണിക്കിൽ ബയേൺ തട്ടകമായ അലയൻസ് അരീനയിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമും രണ്ട് തവണ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോൾ നേടിയപ്പോൾ ലിറോയ് സാനെയും ഹാരി കെയ്നുമാണ് ജർമൻകാർക്കായി വല കുലുക്കിയത്.
രണ്ടാം പാദത്തിൽ വിജയിക്കുന്നവർക്ക് ജൂൺ രണ്ടിന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ബൊറൂസ്സിയ ഡോർട്മുണ്ടിനെ നേരിടാം. കരുത്തരായ പി.എസ്.ജിയെ ഇരുപാദങ്ങളിലുമായി 2-0ന് കീഴടക്കിയാണ് ഡോർട്മുണ്ട് ഫൈനലിൽ കടന്നത്. ബെർലിനിൽ നടന്ന ആദ്യ പാദത്തിൽ 1-0ന് ജയിച്ച ജർമൻ ക്ലബ്, ഇന്നലെ പാരീസിൽ നടന്ന രണ്ടാംപാദ സെമി ഫൈനലിൽ ഇതേ സ്കോറിന് വീണ്ടും പി.എസ്.ജിയെ മുട്ടുകുത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.