ജനീവ: ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ അകമ്പടിയിൽ യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിന് ആദ്യ ജയം. സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത നാലു ഗോളിനാണ് തകർത്തത്. 35, 39 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ സ്കോറിങ്. 15ാം മിനിറ്റിൽ വില്യം കർവാലോയിലൂടെയാണ് പോർചുഗൽ ലീഡ് നേടിയത്. 68ാം മിനിറ്റിൽ ജോ കാൻസലോയും ദൗത്യം ഭംഗിയാക്കി. അന്താരാഷ്ട്ര ഗോൾ എണ്ണം 115ൽ 117ലേക്ക് ഉയർത്താനുമായി ക്രിസ്റ്റ്യാനോക്ക്. ആദ്യ കളിയിൽ പോർചുഗൽ 1-1ന് സ്പെയിനിനോട് സമനില വഴങ്ങിയിരുന്നു.
കഴിഞ്ഞ ദിവസത്തെ മറ്റൊരു മത്സരത്തിൽ നോർവേ ഒന്നിനെതിരെ രണ്ടു ഗോളിന് സ്വീഡനെ വീഴ്ത്തി. സൂപ്പർതാരം എർലിങ് ഹാലൻഡാണ് നോർവേയുടെ രണ്ടു ഗോളും നേടിയത്. 20ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തുടങ്ങിയ ഹാലൻഡ് രണ്ടാം പകുതിയിലും (69) സ്കോർ ചെയ്തു.
എലാംഗയാണ് (90+2) സ്വീഡന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. സ്പെയിനിനെ ചെക് റിപ്പബ്ലിക് 2-2ന് സമനിലയിൽ തളച്ചു. ജോർജിയ 5-2ന് ബൾഗേറിയയെയും ഗ്രീസ് 1-0ത്തിന് കൊസോവയെയും സെർബിയ 4-1ന് സ്ലൊവീനിയയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.