അമേരിക്കയിലെ ലീഗ്സ് കപ്പിൽ ഇന്റർ മയാമി- ഡാലസ് പോരാട്ടത്തിന് ശേഷം സ്റ്റേഡിയത്തിന് പുറത്ത് ആരാധകർ ഏറ്റുമുട്ടി. അർജന്റീനയുടെ ജഴ്സി അണിഞ്ഞ ഒരാളും മറ്റു മൂന്ന് പേരും തമ്മിലുള്ള സംഘട്ടന ദൃശ്യങ്ങളാണ് സമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നിലത്തുവീണും ഉരുണ്ടും തമ്മിൽ തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു സ്ത്രീക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്.
85ാം മിനിറ്റിൽ മെസ്സിയുടെ അത്യുഗ്രൻ റെയിൻബോ ഫ്രീകിക്ക് ഡാലസ് വലയിൽ വന്നിറങ്ങിയതോടെയാണ് മത്സരം (4-4) സമനിലയിൽ ആകുന്നതും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുന്നതും. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾ ഡാലസിനെ കീഴടക്കി ഇൻറർ മയാമി ലീഗ്സ് കപ്പിെൻറ ക്വാർട്ടറിൽ കടന്നു.
മെസ്സിയും ബുസ്കെറ്റ്സും ആൽബയും അണിനിരന്ന ആദ്യ ഇലവൻ മയാമിക്കായി മികച്ച തുടക്കമാണ് സമ്മാനിച്ചത്. കളി തുടങ്ങി ആറാം മിനിറ്റിൽ ആൽബയുടെ പാസിൽ പതിവ് ഇടങ്കാലൻ ഷോട്ടിൽ മെസി മയാമിക്കായി ലീഡെടുത്തു. 37ാം മിനിറ്റിൽ ഫകുണ്ടോയിലൂടെ ഡാലസ് സമനില പിടിച്ചു. 45ാം മിനിറ്റിൽ ബെർണാടിന്റെ ഗോളിലൂടെ ഡാലസ് ആദ്യ പകുതിയിൽ ലീഡെടുത്തു. 63ാം മിനിറ്റിൽ അലൻ വെലസ്കോയുടെ ഫ്രീകിക്കിലൂടെ മയാമിക്ക് മൂന്നാമത്തെ പ്രഹരവും ഏൽപ്പിച്ചു. ഒടുവിൽ ആൽബയുടെ പാസിൽ നിന്നു ബെഞ്ചമിൻ ക്രെമാഷി മയാമിക്കായി ഒരു ഗോൾ മടക്കി.
68 മത്തെ മിനിറ്റിൽ റോബർട്ട് ടെയ്‌ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി തോൽവി മുന്നിൽ കണ്ടു. മത്സരത്തിൽ 80 മത്തെ മിനിറ്റിൽ മാർകോ ഫർഫാന്റെ സെൽഫ് ഗോൾ പിറന്നതോടെ മയാമിക്ക് വീണ്ടും പ്രതീക്ഷ കൈവന്നു (4-3). 85ാം മിനിറ്റിലാണ് മെസ്സിയുടെ ഫ്രീകിക്ക് സമനില ഗോൾ വരുന്നത്. ഡീഗോ മറഡോണ നേടിയ 62 ഫ്രീകിക്ക് എന്ന റെക്കോർഡും മെസ്സി മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.