ബയേൺ മ്യൂണിക്ക് പരിശീലക സ്ഥാനത്തേക്ക് വിൻസന്റ് കോംപനി

മ്യൂണിക്ക്: ബേൺലിയുടെ പരിശീലകനും മുൻ ബെൽജിയം സൂപ്പർ താരവുമായ വിൻസന്റ് കോംപനി ജർമൻ വമ്പൻമാരയ ബയേൺ മ്യൂണിക്കിനെ പരിശീലിപ്പിക്കും. 2027 ജൂൺ വരെ മൂന്ന് വർഷത്തെ കരാറിലാണ് 38 കാരനായ ബെൽജിയം താരം ഒപ്പുവെച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ലബ് തന്നെയാണ് ഔദ്യോഗികമായി വിവരങ്ങൾ പങ്കുവെച്ചത്.  

ഏതാണ്ട് 101 കോടി രൂപയോളം നഷ്ടപരിഹാരം ബേൺലിക്ക് നൽകിയാണ് കോംപനിയെ സ്വന്തമാക്കുന്നതെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. തോമസ് ടുക്കൽ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നിരവധി പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് വന്നെങ്കിലും ഒടുവിൽ നറുക്ക് ബെൽജിയം താരത്തിലെത്തുകയായിരുന്നു. 

മാഞ്ചസ്റ്റർ സിറ്റി മുൻ നായകനായിരുന്ന വിൻസന്റ് കോംപനി നാകയനെന്ന നിലയിലും പ്രതിരോധ താരമെന്ന നിലയിലും ഏറെ ശ്രദ്ധേയനായിരുന്നു. 11 വർഷം സിറ്റിക്ക് വേണ്ടി പന്തുതട്ടി. ബെൽജിയം ക്ലബായ ആന്റർലെറ്റിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെ 2020ലാണ് പരിശീലകസ്ഥാനം കൂടി വഹിക്കുന്നത്. പിന്നീട് മുഴുവൻ സമയ പരിശീലകനായ കോംപനി 2022ൽ ബേൺലിയുടെ കോച്ചായി ചുമതലയേൽക്കുയായിരുന്നു.  



Tags:    
News Summary - Vincent Kompany to coach Bayern Munich

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.