ബോളിവുഡ് നടന്മാരിലെ കടുത്ത ഫുട്ബാൾ ആരാധകനാണ് മുംബൈ സിറ്റി എഫ്.സി സഹ ഉടമ കൂടിയായ രൺബീർ കപൂർ. സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബാളറായിരുന്ന രൺബീർ ഫുട്ബാൾ എത്രമാത്രം തനിക്ക് പ്രധാനപ്പെട്ടതായിരുന്നെന്നും അത് തന്നെ എത്രത്തോളം സ്വാധീനിച്ചെന്നും തന്റെ ഫുട്ബാൾ സ്വപ്നങ്ങൾ എന്തെല്ലാമായിരുന്നെന്നുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. 2023-24 ഐ.എസ്.എൽ സീസണിലേക്കുള്ള മുംബൈ സിറ്റി എഫ്.സിയുടെ പുതിയ ജഴ്സിയടക്കമുള്ള കിറ്റ് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഞാനൊരു ഫുട്ബാൾ ഗ്രൗണ്ടിലാണെന്ന് സ്വയം സങ്കൽപിക്കുമായിരുന്നു. ഒരിക്കലും ഒരു നടനാവുകയെന്ന ചിന്ത ഉണ്ടായിരുന്നില്ല. എട്ടാം നമ്പർ ജഴ്സിയണിഞ്ഞ ഫുട്ബാളർ എന്നത് മാത്രമായിരുന്നു തന്റെ സ്വപ്നത്തിലുണ്ടായിരുന്നത്. പിന്നീട് മെസ്സിക്കും ഇനിയസ്റ്റക്കും പന്ത് പാസ് ചെയ്യുന്നതും ആഗ്രഹമായി കൊണ്ടുനടന്നു. ചിലപ്പോൾ മുംബൈ സിറ്റി എഫ്.സിക്കും ഓൾസ്റ്റാർ ക്ലബിനും വേണ്ടി പന്ത് തട്ടുന്നതും സ്വപ്നം കണ്ടെന്നും നടൻ വെളിപ്പെടുത്തി.
മുംബൈയിൽ സ്ഥിരമായി സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിക്കുന്ന താരം, മുംബൈയിലും ഫുട്ബാളിലും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.