കളഞ്ഞുകുളിച്ച്​ അവസരങ്ങൾ; നോർത്ത്​ ഈസ്​റ്റിനെതിരെ ബ്ലാസ്​റ്റേഴ്​സിന്​ ​സമനില

പനാജി: ആദ്യവസാനം ആവേശം ഇരുവശത്തും കയറിയിറങ്ങിയ കളിയിൽ കളഞ്ഞുകുളിച്ച അവസരങ്ങൾക്ക്​ വില കൊടുത്ത്​ കേരള ബ്ലാസ്​റ്റേഴ്​സ്​. നേരത്തെ എ.ടി.കെക്കു മുന്നിലേറ്റ വ​ൻതോൽവിക്ക്​ നോർത്ത്​ ഈസ്​റ്റിനോട്​ കണക്കു ചോദിക്കാനിറങ്ങിയവർക്ക്​ ഗോൾരഹിത സമനില.

ആദ്യ വിസിൽ മുതലേ ഗോൾമുഖം തേടിയിറങ്ങിയ മഞ്ഞപ്പടയെ പ്രതിരോധ മതിലൊരുക്കി​ പൂട്ടിയും വീണുകിട്ടുന്ന അവസരങ്ങളിൽ ഗോളിലേക്ക്​ പറന്നും നോർത്ത്​ ഈസ്​റ്റ്​ തുടക്കമിട്ട കളിയിൽ ബ്ലാസ്​റ്റേഴ്​സായിരുന്നു ഒരു പണത്തൂക്കം മുന്നിൽ. മധ്യനിരയിൽ പറന്നുനടന്ന പന്ത്​ ആദ്യമായി ശരിക്കും ഗോളിനരികെയെത്തുന്നത്​ 36ാം മിനിറ്റിൽ.

ഗോളി മാത്രം മുന്നിൽ നിൽക്കെ ഒഴിഞ്ഞുകിട്ടിയ പന്തുമായി ഓടിയെത്തിയ ജോർജ്​ ഡയസ്​ അനായാസമായി തട്ടിയിട്ടത്​ പുറത്തേക്ക്​. ഗോളാരവത്തിന്​ കാത്തുനിന്ന പരിശീലകനും സഹതാരങ്ങളും നിശ്ശബ്​ദമായ നിമിഷം.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം കളിയുണർന്നപ്പോൾ പിന്നെയും എതിർ നിരയിൽ അപകടം വിതച്ച്​ ബ്ലാസ്​റ്റേഴ്​സ്​ അവസരങ്ങൾ സൃഷ്​ടിച്ചുകൊണ്ടിരുന്നു. ആറു​മിനിറ്റിനിടെ വിൻസി തുടക്കമിട്ട നീക്കം കാലിൽ കിട്ടിയ സഹൽ ഗോളിലേക്ക്​ പായിക്കാൻ വൈകി.

പിന്നെയും നിരവധി തവണ നോർത്ത്​ ഈസ്​റ്റ്​ ഗോൾമുഖത്ത്​ അപായമണി മുഴക്കി ജോർജ്​ ഡയസും സംഘവും പാഞ്ഞെത്തിയെങ്കിലും ലക്ഷ്യം കാണാൻ മറ​ന്നപ്പോൾ കളി ഗോളില്ലാ സമനില.

Tags:    
News Summary - Wasting opportunities; Blasters draw against North East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.