ജയത്തിന് പിന്നാലെ ഗ്രൗണ്ടിൽ മെസ്സിക്ക് നേരെ കുപ്പിയേറ് -Video

കാലിഫോർണിയ: മേജർ ലീഗിൽ ലോസ് ഏഞ്ചൽസ് എഫ്.സിക്കെതിരായ ഇന്റർ മയാമിയുടെ മത്സരത്തിന് പിന്നാലെ ഗ്രൗണ്ടിൽ ലയണൽ മെസ്സിക്ക് നേരെ കുപ്പിയേറ്. കാലിഫോർണിയയിലെ ബി.എം.ഒ സ്‌റ്റേഡിയത്തിൽ മത്സരം കഴിഞ്ഞ് ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു വെള്ളം നിറച്ച കുപ്പി കൊണ്ടുള്ള ഏറ്. താരത്തിന്റെ സമീപമുണ്ടായിരുന്ന മറ്റൊരാളുടെ ദേഹത്താണ് ഇത് പതിച്ചത്. ഉടൻ അംഗരക്ഷകൻ യാസീൻ ചുയെകോ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി മെസ്സിയെ ഡ്രസ്സിങ് റൂമിലെത്തിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ആരാധകൻ മെസ്സിക്ക് നേരെ ഓടിയടുത്തിരുന്നു. ആരാധകൻ മെസ്സിയെ തൊട്ടപ്പോഴേക്കും അംഗരക്ഷകൻ അയാളെ പിടികൂടി. ഏതാനും സുരക്ഷ അംഗങ്ങൾ കൂടി ഓടിയെത്തിയാണ് ആരാധകനെ ഗ്രൗണ്ടിന് വെളിയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം മെസ്സിയുടെ കളി കാണാൻ സ്റ്റേഡിയത്തിലേക്ക് വി.ഐ.പികളുടെ വൻ നിരതന്നെ എത്തിയിരുന്നു. ഇംഗ്ലീഷ് രാജകുമാരൻ ഹാരി, മുൻ ബാസ്കറ്റ് ബാൾ സൂപ്പർ താരം മാജിക് ജോൺസൻ, സിനിമ താരങ്ങളായ ലിയാനാഡോ ഡി കാപ്രിയോ, ടോം എല്ലിസ്, ജെറാർഡ് ബട്ട്‍ലർ, ടോം ഹോളണ്ട്, സെലേന ഗോമസ്, ബ്രൻഡൻ ഹണ്ട്, മാരിയോ ലോപസ്, എഡ് നോർട്ടൻ, ​െഗ്ലൻ പവൽ, ഓവെൻ വിൽസൺ, കൊമേഡിയൻ കിങ് ബാഷ്, സംഗീതജ്ഞരായ അലേമൻ, ബ്രിയേൽ, ബോബോ, ലിയാം ഗലേഗർ, നാസ്,​ തൈഗ തുടങ്ങിയവരാണ് സ്റ്റേഡിയത്തിലെത്തിയത്.

മത്സരത്തിൽ മെസ്സിയുടെ ഇരട്ട അസിസ്റ്റിന്റെ മികവിൽ നിലവിലെ എം.എൽ.എസ് കപ്പ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചൽസ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഇന്റർ മയാമി തകർത്തുവിട്ടിരുന്നു. മയാമിക്കായി ഫകുണ്ടോ ഫാരിയസ്, ജോർഡി ആൽബ, ​ലിയനാഡോ കംപാന എന്നിവരാണ് ഗോളടിച്ചത്. റ്യാൻ ഹോളിങ്സ് ഹെഡിന്റെ വകയായിരുന്നു എൽ.എ.എഫ്.സിയുടെ ആശ്വാസ ഗോൾ.

Tags:    
News Summary - Water bottle thrown against Lionel Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.