ഒഗ്​ബച്ചെയും ജിങ്കനുമില്ല; ആരാവും ബ്ലാസ്​റ്റേഴ്​സി​െൻറ പുതിയ നായകൻ..?

ഐ‌.എസ്‌.എൽ ഏഴാം സീസൺ കിക്കോഫ്​ കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സി​െൻറ ഏഴ് വിദേശ കളിക്കാരിൽ ആറുപേരും പുതിയ സൈനിങ്ങുകളാണ്. 2018-19 സീസണിൽ ഒമ്പതാമതും 2019-20ൽ ഏഴാമതും ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് മാനം കാക്കാൻ ഇത്തവണയെങ്കിലും പ്ലേ ഓഫിലെത്തിയേ മതിയാവൂ.

Full View


ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌.സിയെ പ്ലേ ഓഫിലേക്ക് നയിച്ച എൽകോ ഷട്ടോരിക്കു കീഴിൽ കഴിഞ്ഞ സീസണിൽ പ്രതീക്ഷ നൽകിയെങ്കിലും അവസാന നിമിഷം കലമുടച്ചു. ഇത്തവണയും അത്​ ആവർത്തിക്കുമോയെന്ന്​ കാത്തിരുന്ന്​ കാണാം.

ഏഴാം സീസണിൽ ടീം അടിമുടി മാറിയിട്ടുണ്ട്​. പുതിയ സീസണിൽ സ്പാനിഷ് പരിശീലകൻ കിബു വികുന വാർത്തെടുത്ത ടീമാണ്​ ഗോവയിൽ കളിക്കാനൊരുങ്ങുന്നത്​. മോഹൻ ബഗാനുമൊത്ത് 2019-20 ഐ ലീഗ് കിരീടം നേടിയ, ഇന്ത്യയിൽ പരിശീലന പരിചയമുള്ള വികുനയുടെ ബ്ലാസ്​റ്റേഴ്​സ് ടീം,​ ടൂർണമെൻറിലെ ഫേവറിറ്റുകളാണെന്ന കാര്യത്തിൽ സംശയമില്ല.

സ്​പാനിഷ്​ ഫുട്​ബാൾ ലീഗിൽ റയൽ മഡ്രിഡ്​ താരം ലൂകാസ്​ വസ്​ക്വസിനെ തടയുന്ന ലാസ്​ പാൽമസി​െൻറ  വിസെ​െൻറ ​ഗോമസ്​ (ഫയൽ ചിത്രം) 

സെൻട്രൽ ഫോർവേഡ്​ വിസെ​െൻറ ​ഗോമസ്, സിംബാവെ പ്രതിരോധതാരം കോസ്റ്റ നമോയ്നേസു, ഇം​ഗ്ലീഷ് മുന്നേറ്റതാരം ​ഗാരി ഹൂപ്പർ തുടങ്ങി മികച്ച താരങ്ങളുമായാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ വരവ്​.



കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ബാർത്തലോമിയോ ഓ​ഗ്ബെച്ചയും അതിനുമുമ്പ് ടീമിനെ നയിച്ച ആരാധകരുടെ ഇഷ്​ട താരം സന്ദേശ് ജിം​ഗനും ഇക്കുറി കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. സീനിയർ താരങ്ങളൊന്നും ഇന്ത്യക്കാരായി ഇല്ലെന്നിരിക്കെ ഏഴാം സീസണിൽ ടീമിനെ നയിക്കുക ഒരു വിദേശ താരമാവുമെന്നതിൽ സംശയമില്ല.


സ്പാനിഷ് ക്ലബ് ലാസ് പാമസിനെ വർഷങ്ങളോളം നയിച്ച വിസെ​െൻറ ​ഗോമസിനെ നായക പദവി നൽകാനാണ്​ കൂടുതൽ സാധ്യത. ചെക്ക് റിപ്പബ്ലിക്ക് ക്ലബ് സാപാർട്ട പ്രാ​ഗയിൽ ​ദീർഘനാൾ പ്രതിരോധം കാക്കുകയും ക്ലബി​െൻറ ആഫ്രിക്കക്കാരനായ ആദ്യ ക്യാപ്റ്റനുമായ കോസ്റ്റ നമോയ്നേസുവും ഇം​ഗ്ലണ്ടിലേയും സ്കോട്​ലൻഡിലേയും ക്ലബുകളിൽ ദീർഘകാലം കളിച്ച ഗാരി ഹൂപ്പറും വികുനയുടെ ലിസ്​റ്റിലുള്ളതാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.