മിലാൻ: രണ്ടു മാസത്തിനിടെ ആദ്യമായി ടൂറിനിലെ ഹോം ഗ്രൗണ്ടിൽ ബൂട്ടുകെട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുമായി ആഘോഷിക്കുേമ്പാൾ എല്ലാവരുടെയും കണ്ണിലുടക്കിയത് മുഖത്തെ ചുവന്ന ചായമായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്കരണത്തിനായി മുഖത്ത് ചുവന്നചായം തേച്ചായിരുന്നു ഈയാഴ്ചയിലെ സീരി 'എ' മത്സരങ്ങൾ അരങ്ങേറുന്നത്.
ഇറ്റലിയിലെ സർക്കാറിതര സംഘടനയായ വീ വേൾഡ് വൺലെസുമായി സഹകരിച്ചാണ് കളിക്കാർ ചായം പുരട്ടുന്നത്. മുൻ വർഷങ്ങളിലും സമാന രീതിയിൽ ചായം തേച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള ദിനമായ നവംബർ 25 നോടനുബന്ധിച്ചാണ് താരങ്ങൾ ചായം പുരട്ടാറുള്ളത്. അതിക്രമങ്ങൾക്ക് ചുവപ്പ് കാർഡ് എന്നാണ് ഇതിെൻറ ടാഗ്ലൈൻ.
സീരി 'എ'യിൽ കഗ്ലിയാരിക്കെതിരെ യുവൻറസ് 2-0ത്തിന് ജയിച്ച മത്സരത്തിൽ ഇരുഗോളുകളുമായാണ് ഇതിഹാസതാരം നിറഞ്ഞാടിയത്. സീസണിൽ എട്ട് ലീഗ് ഗോളുമായി ക്രിസ്റ്റ്യാനോ സ്കോറർമാരുടെ പട്ടികയിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനൊപ്പമെത്തി.
കളിയുടെ 38ാം മിനിറ്റിൽ മൊറാറ്റ നൽകിയ േക്രാസ് ബോക്സിനുള്ളിൽനിന്നും വെടിച്ചില്ലുപോലെ ഗോളാക്കി. നാലു മിനിറ്റിനകം കോർണർ കിക്ക് ഫിനിഷ് ചെയ്ത് രണ്ടാം ഗോളും കുറിച്ചു. എട്ടു കളിയിൽ 16 പോയൻറുമായി രണ്ടാം സ്ഥാനത്താണ് യുവൻറസ്. എ.സി മിലാനാണ് (17) ഒന്നാമതുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.