താരങ്ങൾക്ക് വേതനം വൈകിയ സംഭവത്തിൽ വിഗാൻ അറ്റ്ലറ്റികിനെതിരെ അസാധാരണ നടപടിയുമായി ഇംഗ്ലീഷ് ഫുട്ബാൾ ലീഗ്. പോയിന്റ് നിലയിൽ താഴെയുള്ള വിഗാൻ അറ്റ്ലറ്റിക്കിന്റെ മൂന്ന് പോയിന്റ് വെട്ടിക്കുറക്കും. മാസം പകുതി പൂർത്തിയായിട്ടും വേതനം നൽകാത്തതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ വർഷം ജൂൺ, ജൂലൈ, ഒക്ടോബർ മാസങ്ങളിലും വേതനം വൈകിയിരുന്നു. ഇതേ തുടർന്ന്, പ്രതിമാസം നൽകേണ്ട വേതനത്തിന്റെ 125 ശതമാനം കെട്ടിവെക്കാൻനും ക്ലബ് നിർദേശിക്കപ്പെട്ടിരുന്നു. താരങ്ങൾക്ക് വേതനം വൈകിയാൽ നൽകാനുള്ള തുകയായിരുന്നു ഇത്. എന്നാൽ, ഈ തുകയും കെട്ടിവെച്ചിരുന്നില്ല. 2021ൽ ബഹ്റൈനി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഫിനിക്സ് കമ്പനി വിഗാൻ വാങ്ങിയിരുന്നു.
ടീം എഫ്.എ കപ്പിൽ മുത്തമിട്ട 2012-13 സീസൺ വരെ എട്ടു തവണ പ്രിമിയർ ലീഗ് കളിച്ച ടീമാണ് വിഗാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.