വനിത ബാലൺ ദ്യോറിൽ തുടർച്ചയായ രണ്ടാം തവണയും ഐറ്റാന ബോണ്‍മാറ്റി

പാരീസ്: വനിത ബാലൺ ദ്യോർ തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി ബാഴ്സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോണ്‍മാറ്റി.

കഴിഞ്ഞ വർഷം സ്പെയ്നിൻ്റെ ലോകകിരീട നേട്ടത്തിൽ നി‍ർ‌ണ്ണായക പങ്കുവഹിച്ച താരമാണ് ഐറ്റാന ബോണ്‍മാറ്റി. ബാഴ്സലോണക്കായി ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടിക്കൊടുക്കാനും ബോണ്‍മാറ്റിക്കായി.

തുടർച്ചയായി നാലാം വർഷമാണ് ബാലൺ ദ്യോർ ബാഴ്സലോണയിലെത്തുന്നത്. നേരത്തെ രണ്ടുതവണ ബാഴ്സയുടെ അലെക്സിയ പുതെയസ് നേടിയിരുന്നു.

പുരുഷ വിഭാഗത്തിൽ റയലിന്റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പെയിൻ താരം റോഡ്രി സ്വന്തമാക്കി. 

മാഞ്ചസ്റ്റർ സിറ്റിക്കും സ്പെയിനിനും വേണ്ടി നടത്തിയ പ്രകടനമാണ് റോഡ്രിയെ ലോകഫുട്ബാളിലെ ഏറ്റവും നിറപകിട്ടാർന്ന വ്യക്തിഗത പുരസ്കാരം തേടിയെത്തിയത്. 2023 ആഗസ്റ്റ് ഒന്ന് മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനം അടിസ്ഥാനമാക്കി ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് പുരസ്കാരം നൽകുന്നത്.

യൂറോ കപ്പ് ഉൾപ്പെടെ അഞ്ച് കിരീടങ്ങൾ 2023-24 സീസണിൽ നേടിയിരുന്നു റോഡ്രി. ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നൽകി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലൺ ദി ഓർ സ്വന്തമാക്കുന്നത്.

2003ന് ശേഷം ഇതാദ്യമായി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയോ പോർചുഗലിന്റെ വിഖ്യാത പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ലാത്ത ഒരാൾ ബാലൺ ദ്യോർ സ്വന്തമാക്കുന്നത്. മെസ്സി എട്ടുതവണയും ക്രിസ്റ്റ്യാനൊ അഞ്ച് തവണയും നേടിയിരുന്നു.

Tags:    
News Summary - Women's Ballon d'Or 2024: Aitana Bonmati wins award for second successive year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.