ദോഹ: വ്യാഴാഴ്ച രാത്രിയിൽ ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് മാർക്വേസ് ലോപസ് ആണ് 25 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ജനുവരി-ഫെബ്രുവരിയിലായി നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ കിരീടമണിഞ്ഞ ശേഷം ആദ്യമത്സരത്തിനാണ് ഖത്തർ ബൂട്ടുകെട്ടുന്നത്. ഏഷ്യൻ കപ്പ് കളിച്ച ടീമിൽനിന്നും കാര്യമായ മാറ്റങ്ങളോടെ, കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ തങ്ങളുടെ മൂന്നാം അങ്കത്തിന് ഖത്തർ ടീമിനെ ഇറക്കുന്നത്. അൽ റയ്യാന്റെ അഹ്മദ് അൽ റവി, അൽ വക്റ ഗോൾ കീപ്പർ സൗദ് അൽ ഖാതിർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഗോൾകീപ്പർ സാദ് അൽ ഷീബിനെ ഒഴിവാക്കിയപ്പോൾ ഏഷ്യൻ കപ്പിലെ സൂപ്പർ ഗോളി മിഷാൽ ബർഷിം സ്ഥാനം നിലനിർത്തി. അക്രം അഫീഫ്, അൽ മുഈസ് അലി തുടങ്ങിയ താരങ്ങളും ഒരുമാസത്തെ വിശ്രമം കഴിഞ്ഞ് ടീമിൽ തിരികെയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.