സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത വിവിധ രാഷ്ട്രങ്ങളുടെ നയന്ത്ര പ്രതിനിധികൾ സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിക്കൊപ്പം

ഒരുക്കത്തിന് ലോക പിന്തുണ

അംബാസഡർമാർക്ക് ലോകകപ്പ് തയാറെടുപ്പുകൾ വിശദീകരിച്ച് സുപ്രീം കമ്മിറ്റി; ഇന്ത്യ ഉൾപ്പെടെ 60 രാഷ്ട്ര പ്രതിനിധികൾ പങ്കെടുത്തു

ദോഹ: ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ കൂടി പിന്തുണ ഉറപ്പിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെൻറ് തയാറെടുപ്പുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ ചടങ്ങിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നയതന്ത്ര പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു. സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യ ഉൾപ്പെടെ 60ലധികം രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. ലോകകപ്പ് സംഘാടനത്തിനുള്ള അവകാശം നേടിയെടുത്തതി‍െൻറ ഒന്നാംദിനം മുതൽ നാം എല്ലാവരും ഒരുമിച്ച് വിശ്വമേളയുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും നിങ്ങളുടെ രാജ്യങ്ങളിൽനിന്നുള്ളവരുൾപ്പെടെ മുഴുവൻ ലോകവും ഈ ലോകകപ്പി‍െൻറ ഭാഗമാകുമെന്നും ഉദ്ഘാടന ചടങ്ങിൽ ഹസൻ അൽ തവാദി പറഞ്ഞു. അറബ് ആതിഥേയത്വത്തി‍െൻറ യഥാർഥ അർഥം ലോകത്തിന് മുന്നിൽ കാണിക്കാനുള്ള അവസരം കൂടിയാണിതെന്നും അൽ തവാദി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ ഹയ്യ കാർഡ് വെബ്സൈറ്റ് സംബന്ധിച്ചും അന്താരാഷ്ട്ര കാണികൾക്കുള്ള താമസസൗകര്യവുമായി ബന്ധപ്പെട്ടും ഡയറക്ടർ ജനറൽ എൻജി. യാസിർ അൽ ജമാൽ സംസാരിച്ചു. കഴിഞ്ഞ 11 വർഷമായി സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ടും മറ്റു അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായും നമ്മൾ തിരക്കിലായിരുന്നു. ഈ വർഷം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആരാധകരുടെ കാര്യങ്ങൾ എളുപ്പമാക്കാനും വേദികളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും വേണ്ടിയാണ്. ഖത്തറിലേക്കുള്ള യാത്ര മുതൽ അവരുടെ താമസസൗകര്യങ്ങളുൾപ്പെടെ ഇതിലടങ്ങിയിരിക്കുന്നുവെന്നും യാസിർ അൽ ജമാൽ പറഞ്ഞു.

ടൂർണമെൻറി‍െൻറ കോമ്പാക്ട് പ്രകൃതം ആരാധകർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും മെേട്രാ ഉൾപ്പെടെയുള്ള യാത്രാ മാർഗങ്ങൾ അവർക്ക് മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിഥികളെ, സ്വീകരിക്കുന്നതിൽ രാജ്യത്തെ എംബസികൾക്കും മിഷനുകൾക്കും വലിയ ചുമതലയാണ് നിർവഹിക്കാനുള്ളതെന്നും അന്താരാഷ്ട്ര കോൺസുലാർ സേവനകേന്ദ്രം ഉടൻ ആരംഭിക്കുമെന്നും ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു.

ടൂർണമെൻറിന് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചും എല്ലാവരുടെയും സുരക്ഷിതമായ ലോകകപ്പ് യാഥാർഥ്യമാക്കുന്നതിനായുള്ള ശ്രമങ്ങളും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപറേഷൻസ് കമ്മിറ്റി ചെയർമാനും ഗോൾഡ് കമാൻഡറുമായ മേജർ ജനറൽ എൻജി. അബ്ദുൽ അസീസ് അൽ അൻസാരി വിശദീകരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ചടങ്ങിൽ പങ്കെടുത്തു.


ഖ​ത്ത​റി​ന്​ ഇ​ന്ന്​ ര​ണ്ടാം സൗ​ഹൃ​ദ പോ​രാ​ട്ടം



 


ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസ് 

ദോ​ഹ: ലോ​ക​ക​പ്പ്​ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ചൊ​വ്വാ​ഴ്ച ബൂ​ട്ടു​കെ​ട്ടും. ഏ​ജു​ക്കേ​ഷ​ൻ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ സ്ലൊ​വേ​നി​യ​യാ​ണ്​ എ​തി​രാ​ളി. ശ​നി​യാ​ഴ്ച​ത്തെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ബ​ൾ​ഗേ​റി​യ​യെ 2-1ന്​ ​തോ​ൽ​പി​ച്ചി​രു​ന്നു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലോ​ക​ക​പ്പ്​ റ​ണ്ണേ​ഴ്​​സ്​ അ​പ്പാ​യ ക്രൊ​യേ​ഷ്യ- ബ​ൾ​ഗേ​റി​യ​യെ നേ​രി​ടും. വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്കാ​ണ്​ മ​ത്സ​രം. 

Tags:    
News Summary - World support for preparation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.