മഡ്രിഡ്: ലാ ലിഗയിൽ വീഴ്ചയുടെ പടുകുഴിയിൽ നിൽക്കുന്ന ബാഴ്സലോണയിൽ രക്ഷക വേഷത്തിലെത്തിയ ചാവി ഹെർണാണ്ടസ് കടുത്ത നടപടികളുമായി നയം വ്യക്തമാക്കി തുടങ്ങി. മുൻ പരിശീലകൻ കോമാൻ വെച്ച രണ്ട് ഫിസിയോമാരെയാണ് ചുമതലയേറ്റ ഉടൻ ചാവി പിരിച്ചുവിട്ടത്.
തിങ്കളാഴ്ച10,000 ഓളം ബാഴ്സ ആരാധകർക്ക് മുന്നിൽ നൂ കാമ്പിലായിരുന്നു ചാവിയുടെ ചുമതലയേൽക്കൽ ചടങ്ങ്. പോയൻറ് പട്ടികയിൽ ഏറെ പിറകിലുള്ള ബാഴ്സയെ ഏറെ അലട്ടുന്നതു പരിക്കാണ്.
പെഡ്രി, ഡെംബലെ, സെർജി റോബർട്ടോ, നികൊ ഗോൺസാലസ്, ജെറാർഡ് പിക്വെ, എറിക് ഗാർസിയ, അൻസു ഫാറ്റി എന്നിങ്ങനെ അടുത്തിടെ പരിക്കേറ്റ് ഭാഗികമായെങ്കിലും പുറത്തിരുന്നവർ ഏറെ. ഇവ ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിച്ച് ടീമിനെ മുന്നിലെത്തിക്കുകയാണ് ചാവിയുടെ മുന്നിലെ വലിയ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.