എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റ്; കുതിപ്പ് തുടർന്ന് പ്രഗ്നാനന്ദ

മിയാമി: എഫ്.ടി.എക്സ് ക്രിപ്റ്റോ കപ്പ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ കൗമാരതാരം ആർ. പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാം ജയവുമായി 12 പോയന്റിലെത്തിയ പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ നോർവേയുടെ മാഗ്നസ് കാൾസണിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ്. എട്ടു പോയന്റുള്ള ഫ്രാൻസിന്റെ അലിറിസ ഫൗറൂസ്ജയാണ് തൊട്ടുപിറകിൽ.

ലോക ആറാം നമ്പർ അർമീനിയയുടെ ലെവോൻ അറോണിയനെയാണ് ഇന്ത്യൻ താരം അഞ്ചാം റൗണ്ടിൽ 3-1ന് തോൽപിച്ചത്. ആദ്യ രണ്ടു ഗെയിമുകൾ സമനിലയിലായ ശേഷം തുടർച്ചയായ രണ്ടു ഗെയിമുകൾ ജയിച്ചുകയറിയായിരുന്നു പ്രഗ്നാനന്ദയുടെ ജയം.

കാൾസൺ 3-1ന് ചൈനയുടെ ക്വാങ് ലിയം ലീയെ തോൽപിച്ചു. മുൻ റൗണ്ടുകളിൽ ഫൗറൂസ്ജ, അനീഷ് ഗിരി, ഹാൻസ് നീമാൻ എന്നിവരെയാണ് പ്രഗ്നാനന്ദ തോൽപിച്ചിരുന്നത്. ശേഷിക്കുന്ന മൂന്നു റൗണ്ടുകളിൽ യാൻ ക്രിസ്റ്റോഫ് ഡുഡ, ലിയം ലീ, കാൾസൺ എന്നിവരാണ് പ്രഗ്നാനന്ദയുടെ എതിരാളികൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ടു താരങ്ങളിൽ ഏറ്റവും കുറഞ്ഞ റാങ്കുകാരനാണ് 17കാരനായ പ്രഗ്നാനന്ദ (89ാം റാങ്ക്).

Tags:    
News Summary - FTX Crypto Cup Chess Tournament; Pragnananda heading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.