മുൻ ലോക ചെസ് ചാമ്പ്യൻ മാഗൻസ് കാൾസൺ വിവാഹിതനായി. ഒന്നാം റാങ്ക് ചെസ് താരമായ കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണിനെയാണ് വിവാഹം കഴിച്ചത്. വാരന്ത്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഒസ്ലോയിൽ ഒരു ഗ്രാൻഡ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കാൾസൺ ഒരു വലിയ റിസപ്ഷൻ പാർട്ടിയും നടത്തി. വിവാഹ ചടങ്ങുകൾക്ക് നെറ്റ്ഫ്ലിക്സിന്‍റെ അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. ചെസ്സുമായി ബന്ധപ്പെട്ട ഒരു ടി.വി പ്രൊഗ്രാം ഷൂട്ടുനിടയിലാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ ഇതിന് തന്നെയാണോ അവർ പ്രത്യക്ഷപ്പെട്ടതെന്നും വ്യക്തമല്ല.
നോർവീജിയക്കാരിയായ അമ്മക്കും അമേരിക്കക്കാരനായ അച്ഛന്‍റെയും മകളായ എല്ല വിക്ടോറിയ ഒസ്ലോയിലും യു.എസിലുമാണ് വളർന്നത്. എന്നാൽ ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും സിംഗപ്പൂരിൽ ജീവിച്ച അവർക്ക് സിംഗപൂർ പൗരത്വവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.