കൊൽക്കത്ത: ഞായറാഴ്ച കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ടിൽ ഡ്യൂറൻഡ് കപ്പ് ഗ്രൂപ് സിയിൽ ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും നേർക്കുനേർ. ഒരേ സംസ്ഥാനക്കാരാണെങ്കിലും ദേശീയതല ടൂർണമെന്റിൽ ഈ രണ്ടു ക്ലബുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഗോകുലം കേരള എഫ്.സി വലിയ വേദിയിൽ അപരിചിതരല്ല. 2019ലെ ഡ്യൂറൻഡ് കപ്പ് വിജയികൾ കൂടിയാണ് ഗോകുലം. ഗ്രൂപ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എയർഫോഴ്സ് ടീമിനെ 2-0ത്തിന് തോൽപിച്ചിരുന്നു.
മലയാളി താരങ്ങളായ ശ്രീക്കുട്ടനും സൗരവുമായിരുന്നു ഗോൾ സ്കോറർമാർ. മറുവശത്ത്, ഐ.എസ്.എല്ലിൽ രണ്ടു തവണ റണ്ണേഴ്സപ്പായ കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറൻഡ് കപ്പിൽ ആദ്യ മത്സരമാണ്. “ഡെർബിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നു പ്രതീക്ഷയുണ്ട്. ടീം ഇപ്പോഴും മികച്ച ശാരീരികക്ഷമതയിൽ അല്ല. കൂടുതൽ പരിശീലനം ആവശ്യമുണ്ട്. എന്നാലും നന്നായി കളിക്കാനാകുമെന്ന് കരുതുന്നു” -ഗോകുലം മുഖ്യ പരിശീലകൻ ഡൊമിംഗോ ഒറാമസ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 2.30ന് തുടക്കമാകുന്ന കളി സോണി ടെൻ 2ലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.