തേഞ്ഞിപ്പലം:തിരിച്ചുവരവിൽതന്നെ സ്വർണവും വെള്ളിയും നേടി വീട്ടമ്മയായ നഫ്ല. കുരുന്നുകളുടെ പരിചരണത്തിനടയിലും വീട്ടുമുറ്റം പരിശീലനകേന്ദ്രമാക്കിയ നഫ്ല വനിത വിഭാഗം ജാവലിങ്ത്രോയിൽ സ്വർണവും ഷോട്ട്പുട്ടിൽ വെള്ളിയും നേടി.കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന 51ാം ജൂനിയർ അത്ലറ്റിക് മീറ്റിലാണ് പ്രതിഭ തെളിയിച്ചത്.
സ്കൂൾ മീറ്റുകൾ സ്ഥിരമായി മികവ് തെളിയിക്കാറുള്ള ഇവർ വിവാഹശേഷമാണ് വീണ്ടും മീറ്റിൽ ഇറങ്ങിയത്. ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരിക്കുവേണ്ടിയാണ് മത്സരിച്ചത്. ഷാഫി അമ്മായത്താണ് പരിശീലകൻ. മൂന്നുവയസ്സുള്ള ഫൈസാൻ, ഒരുവയസ്സുമാത്രം പ്രായമായ ഇവാൻ എന്നിവരാണ് മക്കൾ. ബിരുദപഠനം പൂർത്തിയാക്കി ഇപ്പോൾ പൊലീസ് പരീക്ഷ എഴുതി ഫലം വരുന്നതും കാത്തിരിക്കുയാണ്. ഭർത്താവ് അബ്ദുൽ ഗഫൂറിെൻറയും മാതാവ് റുഖിയയുടെയും പൂർണ പിന്തുണയും ഇവർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.