ഹോക്കി താരവും പരിശീലകനുമായിരുന്ന എം.കെ കൗഷിക് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി താരവും പരിശീലകനുമായ എം.കെ കൗഷിക് കോവിഡ് ബാധിച്ച് മരിച്ചു. 66 വയസ്സായിരുന്നു. മൂന്നാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിത്തന്ന ഹോക്കി ടീമില്‍ അംഗമായിരുന്നു. സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചു. 1988ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകന്‍ കൗഷിക് ആയിരുന്നു.

1998ല്‍ അര്‍ജുന അവാര്‍ഡും, 2002ല്‍ ദ്രോണാചാര്യ അവാര്‍ഡും അദ്ദേഹം നേടി.

Tags:    
News Summary - former hockey coach MK Kaushik dies of COVID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.