ഹരാരെ: സിംബാബ്വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും ഓപണർ യശസ്വി ജയ്സ്വാളും ശിവം ദുബെയും ഖലീൽ അഹ്മദും ടീമിൽ ഇടം പിടിച്ചപ്പോൾ റിയാൻ പരാഗ്, സായ് സുദർശൻ, ധ്രുവ് ജുറേൽ, മുകേഷ് കുമാർ എന്നിവർ പുറത്തായി. സിംബാബ്വെ ടീമിൽ രണ്ട് മാറ്റങ്ങളാണുള്ളത്.
ആദ്യ മത്സരം ആതിഥേയരായ സിംബാബ്വെ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ തകർപ്പൻ ജയവുമായി ഇന്ത്യൻ യുവനിര തിരിച്ചുവന്നിരുന്നു.
െപ്ലയിങ് ഇലവൻ: ഇന്ത്യ -യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്‍വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, ആവേശ് ഖാൻ, ഖലീൽ അഹ്മദ്.
സിംബാബ്വെ: തദിവനാഷെ മരുമനി, വെസ്‍ലി മധേവരെ, ബ്രയൻ ബെന്നറ്റ്, ഡിയോൺ മയേഴ്സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജൊനാഥൻ കാംബൽ, ൈക്ലബ് മദൻഡെ, വെല്ലിങ്ടൺ മസാകദ്സ, െബ്ലസ്സിങ് മുസറബാനി, റിച്ചാഡ് എൻഗരാവ, ടെൻഡയ് ചതാര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.