സിഫ്ത് കൗർ സംറ

സംറക്ക് സ്വർണം..ഷൂട്ടിങ് റേഞ്ചിൽ അഭിമാനനേട്ടത്തിലേക്ക് വെടിയുതിർത്ത് ഇന്ത്യ


ഹാങ്ചോ: ഏഷ്യൻ ഗെയിംസിന്റെ ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യ സ്വർണവേട്ട തുടരുന്നു. വനിതകളുടെ 50 മീ. റൈഫിൾ ഷൂട്ടിങ് ത്രീ പൊസിഷൻ വ്യക്തിഗത ഇനത്തിൽ സിഫ്ത് കൗർ സംറയാണ് സുവർണ മുദ്രയിലേക്ക് കാഞ്ചിവലിച്ചത്. ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം ഇതോടെ അഞ്ചായി ഉയർന്നു.

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ മാനു ഭാസ്കർ, ഇഷാ സിങ്, റിഥം സാങ്വാൻ എന്നിവർ ഉൾപ്പെടുന്ന ടീം സ്വർണം നേടിയതിനു പിന്നാലെയാണ് സംറയുടെ വിജയം. വനിതകളുടെ 50 മീറ്റർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേട്ടത്തിൽ പങ്കാളിയായി മണിക്കൂറുകൾക്കകമാണ് സംറ സ്വർണത്തിലേക്കും വെടിയുതിർത്തത്.

25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യൻ ടീം മൊത്തം 1759 പോയിന്‍റ് നേടിയാണ് സ്വർണം സ്വന്തമാക്കിയത്. മനു ഭാസ്കർ 590ഉം ഇഷാ സിങ് 586ഉം റിഥം സാങ്വാൻ 583 പോയിന്‍റും നേടി. 1756 പോയിന്‍റ് നേടിയ ചൈന വെള്ളിയും 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കവും നേടി. ഇതോടെ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന നാലാമതും ഷൂട്ടിങ് ഇനത്തിൽ നേടുന്ന ഏഴാം സ്വർണവുമാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ടീം ഒമ്പത് മെഡലുകൾ നേടിയിരുന്നു.

വനിതകളുടെ 50 മീറ്റർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ ടീം ബുധനാഴ്ച വെള്ളി മെഡൽ നേടിയാണ് ഇന്ത്യ മെഡൽ വേട്ടക്ക് തുടക്കമിട്ടത്. സിഫ്ത് കൗർ സംറ, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ ടീം ആണ് ജേതാക്കൾ. 1773 പോയിന്‍റുമായി ചൈന സ്വർണം നേടിയപ്പോൾ 1764 പോയിന്‍റ് കരഗതമാക്കിയാണ് ഇന്ത്യൻ ടീമിന്‍റെ വെള്ളി നേട്ടം. 1756 പോയിന്‍റുമായി കൊറിയൻ ടീം വെങ്കലം നേടി.

ഏഷ്യൻ ഗെയിംസിൽ ഇതുവരെ 18 മെഡലുകളുമായി ഇന്ത്യൻ ടീം മുന്നേറുകയാണ്. അഞ്ചു സ്വർണവും അഞ്ചു വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെയാണിത്.

Tags:    
News Summary - Asian Games 2023: India Clinch Yet Another Gold As Sift Kaur Samra Wins Women's Individual 50m Rifle Shooting 3P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.