പല്ലേകലെ: ഇന്ത്യക്കെതിരായ മൂന്നാം ട്വന്റി 20യിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു സാംസണ് തുടർച്ചയായ രണ്ടാം മത്സരത്തിലും അവസരം ലഭിച്ചപ്പോൾ ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഋഷബ് പന്ത് എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകി. കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം പുറത്തിരുന്ന ശുഭ്മൻ ഗിൽ തിരിച്ചെത്തിയപ്പോൾ ശിവം ദുബെ, ഖലീൽ അഹ്മദ്, വാഷിങ്ടൺ സുന്ദർ എന്നിവരും െപ്ലയിങ് ഇലവനിൽ ഇടം പിടിച്ചു. ശ്രീലങ്കൻ നിരയിൽ ചമിന്ദു വിക്രമസിംഗെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങും. മഴ കാരണം ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിക്കുന്നത്.
െപ്ലയിങ് ഇലവൻ: ഇന്ത്യ -യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ, ശിവം ദുബെ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ, ഖലീൽ അഹ്മദ്, രവി ബിഷ്‍ണോയ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാൽ മെൻഡിസ്, കുശാൽ പെരേര, കമിന്ദു മെൻഡിസ്, ചരിത് അസലങ്ക, ചമിന്ദു വിക്രമസിംഗെ, വനിന്ദു ഹസരങ്ക, രമേശ് മെൻഡിസ്, മഹീഡ് തീക്ഷണ, മതീഷ പതിരാന, അസിത ഫെർണാണ്ടോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.