ജിമ്മി ജോർജ് അവാർഡ് അബ്ദുല്ല അബൂബക്കറിന്

കേളകം (കണ്ണൂർ): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 36ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ട്രിപ്പിൾ ജംപ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കർ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 2024 പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത അബ്ദുല്ല 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയതോടെയാണ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്.

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത പുലിയാവ്‌ സ്വദേശിയാണ്. പിതാവ് അബൂബക്കർ. മാതാവ് സാറ. ഇന്ത്യൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. നവംബർ 30ന് പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നടക്കുമെന്ന് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അറിയിച്ചു.

Tags:    
News Summary - Jimmy George Award to Abdullah Abubakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.