ഖേ​ലോ ഇ​ന്ത്യ ഭാ​രോ​ദ്വ​ഹ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വ​നി​ത ടീം

ഖേലോ ഇന്ത്യ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്: കാലിക്കറ്റിന് രണ്ടാം സ്ഥാനം

തേഞ്ഞിപ്പലം: ബംഗളൂരുവില്‍ നടന്ന ഖേലോ ഇന്ത്യ സര്‍വകലാശാലാ ഗെയിംസില്‍ വനിതകളുടെ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും ഉള്‍പ്പെടെ 117 പോയന്റ് നേടിയ കാലിക്കറ്റ് സര്‍വകലാശാലക്ക് രണ്ടാം സ്ഥാനം. 76 കി.ഗ്രാം വിഭാഗത്തില്‍ സ്വാതി കിഷോര്‍ സ്വര്‍ണവും ഇതേ വിഭാഗത്തില്‍ നൈസ് മോള്‍ തോമസ് വെങ്കലവും നേടി. 71 കി.ഗ്രാം വിഭാഗത്തില്‍ കെ. അനന്യ നാലാം സ്ഥാനവും 87 കി.ഗ്രാം വിഭാഗത്തില്‍ ബിസ്ന വര്‍ഗീസ് വെങ്കലവും 87 പ്ലസ് വിഭാഗത്തില്‍ അമൃത കെ. ജയന്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. സി.എല്‍. ഹാര്‍ബിന്‍ പി. ലോനപ്പന്‍ കാലിക്കറ്റിന്റെ പരിശീലകനും മോനിഷ മാനേജറുമാണ്. 139 പോയന്റ് നേടിയ കെ.ഐ.ഐ.ടി. ഭുവനേശ്വറാണ് ചാമ്പ്യന്മാര്‍. മൊഹാലിയിലെ ഛണ്ഡിഗഢ് സര്‍വകലാശാല 111 പോയന്റുമായി മൂന്നാം സ്ഥാനം നേടി.

Tags:    
News Summary - Khelo India Weightlifting Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.