മലപ്പുറം: രണ്ടാംവയസ്സിൽ പോളിയോ ബാധിച്ച് കാലുകൾ തളർന്ന് ജീവിതം വീൽചെയറിലായ കുഞ്ഞാന് ലോകകപ്പ് ഫുട്ബാൾ നേരിട്ട് കാണാണമെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു ഇതുവരെ. എന്നാൽ, ആ സ്വപ്നം സാക്ഷാത്കരിക്കാൻ ഖത്തറിലേക്ക് കുഞ്ഞാൻ പറന്നുകഴിഞ്ഞു. താഴേക്കോട് സ്വദേശി കുഞ്ഞാൻ ഞായറാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് ഖത്തറിലേക്ക് യാത്രതിരിച്ചത്. ഖത്തറാണ് അടുത്ത വേദിയെന്ന് അറിഞ്ഞതുമുതൽ ലോകകപ്പെന്ന സ്വപ്നം മനസ്സിൽ പൂവിട്ടു. തന്റെ ആഗ്രഹം കേട്ട സുഹൃത്താണ് ടിക്കറ്റ് എടുത്തതെന്ന് കുഞ്ഞാൻ പറഞ്ഞു.
ബ്രസീലിന്റെ രണ്ട് കളിയടക്കം 10 കളിയുടെ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലീകരിക്കാനുള്ള തായാറെടുപ്പിലാണെന്നും ഇവിടെയെത്താൻ സഹായിച്ച എല്ലാവരോടും കടപ്പാടുണ്ടെന്നും ബ്രസീൽ ടീമിന്റെ ആരാധകനായ കുഞ്ഞാൻ ഖത്തറിൽവെച്ച് 'മാധ്യമ'ത്തോട് പ്രതികരിച്ചു. ബ്രസീൽ കപ്പ് നേടുമെന്ന പ്രതീക്ഷയിൽ കുഞ്ഞാൻ മത്സരങ്ങൾക്കുള്ള കാത്തിരിപ്പിലാണ്. നാട്ടിലെ ഐ.എസ്.എൽ, ഐ ലീഗ് അടക്കം പ്രധാന മത്സരങ്ങളിലും കുഞ്ഞാൻ വീൽചെയറിൽ എത്തിയിരുന്നു. താഴേക്കാട് കിഴക്കേക്കര വീട്ടിൽ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.