മോട്ടോ ജിപി ഇനി ഇന്ത്യയിലും

ന്യൂഡൽഹി: അതിവേഗ ബൈക്കോട്ട മത്സരമായ മോട്ടോ ജിപി മത്സരങ്ങൾ ഇനി ഇന്ത്യയിലും. 2023ലാണ് ചരിത്രത്തിലാദ്യമായി മോട്ടോ ജിപിക്ക് ഇന്ത്യ വേദിയാവുക.

ഉത്തർ പ്രദേശിലെ റേസിംഗ് ട്രാക്കായ ബുദ്ധ് അന്താരാഷ്ട്ര സർക്യൂട്ടിൽ സെപ്റ്റംബർ 22 മുതൽ 24 വരെയായിരിക്കും മത്സരം. അതിവേഗ കാറോട്ട മത്സരമായ ഫോർമുല വൺ ഗ്രാൻപ്രീക്ക് മുമ്പ് ഇന്ത്യ വേദിയൊരുക്കിയിരുന്നു. 2011 മുതൽ 2013 വരെയായിരുന്നു ഇത്.

മോട്ടോ ജിപി മത്സരങ്ങൾ വരുന്നതോടെ 20 കോടിയിലധികം മോട്ടോർ സൈക്കിളുകൾ വാഴുന്ന ഇന്ത്യയിൽ ടു വീലർ വിപണിയിൽ വൻ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് അധികൃതർ കണക്കാക്കുന്നു.

Tags:    
News Summary - MotoGP to host races in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT