എടക്കര: വിശാഖപട്ടണത്ത് നടക്കുന്ന 39ാമത് ദേശീയ ജൂനിയര്‍ സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള പെണ്‍കുട്ടികളുടെ കേരള ടീമിനെ പോത്തുകല്‍ സ്വദേശിനി പി.എസ്. സാന്ദ്ര നയിക്കും. ആണ്‍കുട്ടികളുടെ ടീമിനെ തൃശൂര്‍ സ്വദേശി കെ.ആര്. അതുല്‍ കൃഷ്ണയും നയിക്കും. പോത്തുകല്‍ കാതോലിേക്കറ്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വദ്യാര്ഥിനിയായ സാന്ദ്ര വെളുമ്പിയംപാടം പുതിയവീട്ടില്‍ സുനില്‍കുമാറിന്റെയും സിന്ധുവിന്റെയും മകളാണ്. സാന്ദ്രയെക്കൂടാതെ കാതോലിക്കേറ്റ് ഹയര്‍ സെക്കൻഡറിയിലെ പത്താംതരം വിദ്യാര്‍ഥിനി അക്സ ഇമ്മാനുവേലും ദേശീയ മത്സരത്തില്‍ കേരള ടീമിനെ പ്രതിനിധാനം ചെയ്ത് കളിക്കും.
ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഋഷിദേവ് ആണ്‍കുട്ടികളുടെ വിഭാഗത്തിലും കേരള ടീമിനെ പ്രതിനിധാനം ചെയ്ത് കളത്തിലിറങ്ങും.
സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികളാണ് കേരള ടീമിലെ ആണ്, പെണ് വിഭാഗങ്ങളിലുള്ളത്. ഈ മാസം 12നാണ് മത്സരങ്ങള്‍ ആരംഭിക്കുക. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മാനേജര്‍ക്കും കോച്ചിനുമൊപ്പം കേരള ടീമുകള്‍ ശനിയാഴ് ച വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു.
സോഫ്റ്റ്ബാള്‍ ജില്ല ചാമ്പ്യന്‍ഷിപ്പിലും സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലും ഇവര്‍ ഉള്‍പ്പെട്ട ടീം മിന്നുന്ന വിജയങ്ങളണ് നേടിയത്. സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. യോഹന്നാന് തോമസ്, വൈസ് പ്രിന്‍സിപ്പൽ റെജി ഫിലിപ്പ് എന്നിവരുടെ പ്രോത്സാഹനവും സ്കൂള്‍ കായികാധ്യാപിക ജിന്‍സിയുടെ നേതൃത്വത്തലുള്ള മികച്ച പരിശീലനവുമാണ് വിദ്യാര്‍ഥികളെ കേരള ടീമിലേക്കും ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്കും എത്തിച്ചതും മലയോര മേഖലയുടെ അഭിമാന താരങ്ങളാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.