41 വർഷത്തിനിടെ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗ്ൾസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. മലയാളി താരം എച്ച്.എസ്. പ്രണോയ് സെമി ഫൈനലിലെത്തിയതോടെയാണ് മെഡൽ ഉറപ്പായത്. അതേസമയം, മറ്റൊരു പ്രതീക്ഷയായിരുന്ന പി.വി. സിന്ധു വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ പുറത്തായപ്പോൾ പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് രാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും അവസാന നാലിൽ പ്രവേശിച്ചു. ഇവർ സെമിയിൽ തോറ്റാലും വെങ്കലം ലഭിക്കും.
കടുത്ത പോരാട്ടത്തിൽ മലേഷ്യയുടെ ലീ സീ ജിയയെ 21-16, 21-23, 22-20 സ്കോറിന് തോൽപിച്ചാണ് തിരുവനന്തപുരത്തുകാരൻ പ്രണോയ് തന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ ഉറപ്പാക്കിയത്. സിംഗപ്പൂരിന്റെ എൻഗേ ജിയേ-ജൊഹാൻ പ്രജോഗോ സഖ്യത്തിനെതിരെ 21-7, 21-9 സ്കോറിൽ ആധികാരിക ജയം സ്വന്തമാക്കി സാത്വികും ചിരാഗും. പുരുഷ ഡബ്ൾസിലും ഇന്ത്യ അവസാനമായി മെഡൽ നേടിയത് 1982ലാണ്.
അതേസമയം, മുൻ ലോക ചാമ്പ്യനും ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയുമായ സിന്ധു 16-21, 12-21ന് ചൈനയുടെ ഹേ ബിങേ്ജിയാവോയോട് പരാജയം രുചിച്ചതോടെ വനിത സിംഗ്ൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. 2018 ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിരുന്നു ഹൈദരാബാദുകാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.