ബെയ്ജിങ്: ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ടെന്നിസ് താരം പെങ് ഷുവായിയുടെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ച വനിത ടെന്നിസ് അസോസിയേഷൻ (ഡബ്ലു.ടി.എ) ചൈനയിലെയും ഹോങ്കോങ്ങിലെയും ടൂർണമെൻറുകൾ റദ്ദാക്കി. ചൈനീസ് മുൻ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കു നേരെ ലൈംഗികാരോപണമുന്നയിച്ചതിനു പിന്നാലെയാണ് 35കാരിയായ പെങ് അപ്രത്യക്ഷമായത്.
പെങ് സുരക്ഷിതയാണോ എന്നതിൽ സംശയമുണ്ടെന്നും ആരെയും വിരട്ടാനല്ല, മത്സരങ്ങൾ റദ്ദാക്കിയതെന്നും ഡബ്ലു.ടി.എ മേധാവി സ്റ്റീവ് സൈമൺ പറഞ്ഞു. സ്പോർട്സിനെ രാഷ്ട്രീയവത്കരിക്കുന്നത് എതിർക്കുമെന്ന് ചൈന പ്രതികരിച്ചു. ഡബ്ലു.ടി.എ മത്സരങ്ങൾ റദ്ദാക്കിയത് ചൈന ഇൻറർനെറ്റിൽനിന്ന് നീക്കി.
നവംബറിൽ ഇൻറർനാഷനൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാക്കിനൊപ്പമുള്ള വിഡിയോയിൽ താൻ സുരക്ഷിതയാണെന്ന് പെങ് അവകാശപ്പെട്ടിരുന്നു. പെങ്ങിെൻറ സുരക്ഷ ഉറപ്പുവരുത്താൻ ഈ വിഡിയോ മതിയാകില്ലെന്നാണ് ഡബ്ലു.ടി.എ പറയുന്നത്.
അതിനിടെ, പെങ്ങുമായി രണ്ടാം തവണയും വിഡിയോ സംഭാഷണം നടത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി) പറഞ്ഞു. ഡബ്ല്യു.ടി.ഒ ചൈനയിലെ ടൂർണമെൻറുകൾ റദ്ദാക്കിയ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഐ.ഒ.സിയുടെ പ്രഖ്യാപനം.നവംബർ 21നാണ് ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാക് പെങ്ങുമായി സംസാരിച്ചത്. ജനുവരിയിൽ ടെന്നീസ് താരവുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.