അ​താ​നു ദാ​സും ദീ​പി​ക കു​മാ​രി​യും ലോ​ക​ക​പ്പ്​ സ്വ​ർ​ണ​വു​മാ​യി

ഗോ​ൾ​ഡ​ൻ ക​പ്​​ൾ​സ്​; വേ​ൾ​ഡ്​ ക​പ്പ്​ ആ​ർ​ച്ച​റിയിൽ അ​താ​നു​ദാ​സ്, ദീ​പി​ക ദ​മ്പ​തി​ക​ൾ​ക്ക്​ സ്വ​ർ​ണം

ഗ്വാ​ട്ട​മാ​ല: അ​െ​മ്പ​യ്​​ത്ത്​ റേ​ഞ്ചി​ൽ ദ​മ്പ​തി​ക​ളു​ടെ സു​വ​ർ​ണ നേ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ തി​ള​ക്കം. വേ​ൾ​ഡ്​​ക​പ്പ്​ ആ​ർ​ച്ച​റി​യി​ൽ വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​നേ​ട്ട​വു​മാ​യി അ​താ​നു ദാ​സും ദീ​പി​ക കു​മാ​രി​യു​മാ​ണ്​ ഇ​ന്ത്യ​ക്ക്​ അ​ഭി​മാ​ന​മാ​യ​ത്. ഇ​വ​രു​ടേ​ത്​ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വു​മാ​യി ഇ​ന്ത്യ മി​ക​ച്ച നേ​ട്ടം കൊ​യ്​​തു.

മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രി​യാ​യ ദീ​പി​ക​ക്ക്​ ക​രി​യ​റി​ലെ മൂ​ന്നാം ലോ​ക​ക​പ്പ്​ സ്വ​ർ​ണ​മാ​ണി​ത്. അ​തേ​സ​മ​യം, ഭ​ർ​ത്താ​വ്​ അ​താ​നു ദാ​സി​ന്​ ആ​ദ്യ സ്വ​ർ​ണ​വും. ഇ​തോ​ടെ ഇ​രു​വ​രും ആ​ർ​ച്ച​റി ലോ​ക​ക​പ്പ്​ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി. 2020 ജൂ​ണി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ അ​െ​മ്പ​യ്​​ത്തി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ വി​വാ​ഹി​ത​രാ​യ​ത്.

വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ന്​ പു​റ​മെ വ​നി​ത വി​ഭാ​ഗം ടീം ​ഇ​ന​ത്തി​ലും ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്വ​ർ​ണം നേ​ടി. മി​ക്​​സ​ഡി​ൽ ഇ​ന്ത്യ​ൻ സം​ഘം വെ​ങ്ക​ല​വു​മ​ണി​ഞ്ഞു. 

Tags:    
News Summary - Golden Couples; Athanu Das and Deepi win gold in World Cup Archery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.