അടുത്ത വർഷം പാകിസ്താനിൽ അരങ്ങേറുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ വന്നില്ലെങ്കിലും പ്രശ്നമൊന്നുമില്ലെന്ന് പറയുകയാണ് മുൻ പാകിസ്താൻ താരം സഖ്ലെയ്ൻ മുസ്താഖ്. പാകിസ്താനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞുകൊണ്ട് വേദി മാറ്റം വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2008ന് ശേഷം ഇന്ത്യ പാകസിസ്താനിലേക്ക് പര്യടനം നടത്തിയിട്ടില്ല.
ഇന്ത്യയുടെ ഈ തീരുമാനത്തിൽ വിവാദങ്ങളും വാക്ക് തർക്കങ്ങളും നിലവിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാണ്. വരുന്നില്ല എന്നാണ് ഇന്ത്യയുടെ തീരുമാനമെങ്കിൽ ഒന്നും ചെയ്യാനില്ലെന്ന് പറയുകയാണ് മുൻ പാകിസ്താൻ താരമായ സാഖ്ലെയൻ മുസ്താഖ്. ആവശ്യമുള്ള തീരുമാനം ഐ.സി.സി എടുക്കുമെന്നും സാക്ലെയൻ വിശ്വസിക്കുന്നു.
'ഇത് എളുപ്പമാണ്, പാകിസ്താനിലേക്ക് ഇന്ത്യക്ക് വരണമെങ്കിൽ വരാം, വരുന്നില്ലെങ്കിൽ വേണ്ട, അതൊരു പ്രശ്നമേയല്ല. ഇതിനെ വലിയ ഒരു പ്രശ്നമായി കാണേണ്ടതില്ല. ഇത് ഐ.സി.സി ഇവന്‍റാണ് അവർ നോക്കിക്കോളും എന്താണ് ചെയ്യേണ്ടതെന്ന്,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യാ കപ്പ് പാകിസ്താനിലായിരുന്നു ഷെഡ്യൂൾ ചെയ്തത്. എന്നാൽ ഇന്ത്യക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് പറയുകയും പിന്നീട് ഹൈബ്രിഡ് മോഡൽ സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ലങ്കയിലേക്ക് മാറ്റുകയം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.