മുംബൈ: 19ാമത് മുംബൈ മാരത്തണിൽ (42 കിലോമീറ്റർ) ഇന്ത്യൻ വിഭാഗത്തിൽ വയനാട്ടുകാരനായ ഗോപി തോനക്കലിന് രണ്ടാം സ്ഥാനം. കഴിഞ്ഞതവണ ഒന്നാം സ്ഥാനക്കാരനായിരുന്ന ഗോപിക്ക് ഇത്തവണ ഓട്ടത്തിനിടയിൽ പേശി വേദന പ്രതികൂലമായി. ഇന്ത്യൻ ആർമി താരമായ ഗോപിയെ സഹതാരം ശ്രീനു ബുഗതയാണ് (2:17:29) മറികടന്നത്. 2:18: 37 സമയമെടുത്താണ് ഗോപി ഓട്ടം പൂർത്തിയാക്കിയത്.
രാജസ്ഥാൻ പൊലീസിലെ ഷേർ സിങ് തൻവാറിനാണ് (02:19:37) മൂന്നാം സ്ഥാനം. ഇന്ത്യൻ വനിത വിഭാഗത്തിൽ നിർമ്മാബെൻ താക്കോർ, രേശ്മ കെവാട്ടെ, ശ്യാമലി സിങ് എന്നിവരാണ് ജേതാക്കൾ. രാജ്യാന്തരതലത്തിൽ ഇത്തവണയും ഇത്യോപ്യൻ ആധിപത്യമായിരുന്നു. ഇത്യോപ്യയിൽ നിന്നെത്തിയ ഹെയ്ലി ലെമി, ഹെയ്നോട്ട് അല്യൂ, മിട്കു തഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാജ്യാന്തര തലത്തിൽ ശ്രീനു എട്ടാം സ്ഥാനത്തും ഗോപി പത്താം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.