ഭോപാൽ: ലോകകപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും മെഡൽനേട്ടം. എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ വരുൺ തോമർ- റിഥം സാങ്വാൻ സഖ്യം വെള്ളി നേടി. എയർ റൈഫിളിൽ രുദ്രാങ്ക്ഷ് പാട്ടീൽ- നർമദ നിതിൻ ജോടി വെങ്കലവും സ്വന്തമാക്കി. രണ്ടിനങ്ങളിലും ചൈനക്കാണ് സ്വർണം. ഒന്നു വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമടക്കം ലോകകപ്പിൽ ആതിഥേയർക്ക് മെഡൽ സമ്പാദ്യം നാലായി. സ്വർണ മെഡൽ പോരാട്ടത്തിൽ ചൈനയുടെ ക്വിയാൻ വീയ്- ല്യൂ ജിൻയാവോ സഖ്യത്തോടാണ് വരുൺ തോമറും റിഥവും തോറ്റത്. 17-11നാണ് ചൈനീസ് ജോടി ജയിച്ചത്. എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിൽ ഇന്ത്യയുടെ സരബ്ജോത് സിങ് -ടി.എസ് ദിവ്യ സഖ്യത്തിന് ഒരു പോയന്റ് വ്യത്യാസത്തിൽ വെങ്കലം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.