അ​ണ്ട​ര്‍ 18 വി​ഭാ​ഗം വ​നി​ത​ക​ളു​ടെ 2000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​യ്‌​സി​ല്‍ സ്വ​ര്‍ണം നേ​ടു​ന്ന മ​ല​പ്പു​റ​ത്തി‍െൻറ ജെ​നീ​റ്റ ജോ​സ​ഫ് 

സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റിന്​ സൂ​പ്പ​ർ ഫി​നി​ഷ്

തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് ആ​ശ​ങ്ക​ക​ള​ക​ന്ന് ഒ​രു സം​സ്ഥാ​ന ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ് കൂ​ടി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

2020ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന 64ാമ​ത് മീ​റ്റ് ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ന​ട​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം. നാ​സ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. 2022 ആ​ദ്യം സം​സ്ഥാ​ന സീ​നി​യ​ർ മീ​റ്റി​നും യൂ​ത്ത് മീ​റ്റി​നും വേ​ദി​യാ​വാ​നി​രി​ക്കു​ക​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് ട്രാ​ക്ക്.

അ​ഖി​ല, സെ​ർ​വ​ൻ, മീ​ര, മു​ബ​സ്സി​ന... ഡ​ബി​ൾ ഗോ​ൾ​ഡ​ൻ റെ​ക്കോ​ഡ്​

തേ​ഞ്ഞി​പ്പ​ലം: ഇ​ര​ട്ട സ്വ​ർ​ണ​ത്തോ​ടൊ​പ്പം ഇ​ര​ട്ട റെ​ക്കോ​ഡും നേ​ടി​യ​വ​രാ​ണ് അ​ഖി​ല രാ​ജു​വും മീ​രാ ഷി​ബു​വും കെ.​സി. സെ​ർ​വ​നും മു​ബ​സ്സി​ന മു​ഹ​മ്മ​ദും. അ​ണ്ട​ർ 18 വി​മ​ൻ ഷോ​ട്പു​ട്ടി​ൽ റെ​ക്കോ​ഡി​ട്ട അ​ഖി​ല ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഡി​സ്ക​സ് ത്രോ​യി​ലും സ​മാ​ന​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. കാ​സ​ർ​കോ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യും ചെ​റു​വ​ത്തൂ​ർ കെ.​സി.ത്രോ​സ്‌ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ താ​ര​വു​മാ​ണ്.

അ​ണ്ട​ർ 20 വി​മ​ൻ ഹൈ​ജം​പി​ൽ റെ​ക്കോ​ഡോ​ടെ സ്വ​ർ​ണ​ത്തി​ന് പി​ന്നാ​ലെ ട്രി​പ്പി​ൾ ജം​പും റെ​ക്കോ​ഡോ​ടെ നേ​ടി​യാ​ണ് ക​രി​യ​റി​ലെ അ​വ​സാ​ന അ​ണ്ട​ർ 20 മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ് മീ​രാ ഷി​ബു​വി‍െൻറ മ​ട​ക്കം. ട്രി​പ്പി​ൾ ജം​പി​ൽ 12.90 മീ​റ്റ​റും ഹൈ​ജം​പി​ൽ 172 സെ.​മീ.​യും ചാ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​യാ​ണ്. എ​റ​ണാ​കു​ളം അ​ശ്വ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​ക്ക് വേ​ണ്ടി​യാ​ണ് തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട വെ​ള്ളാ​നി സ്വ​ദേ​ശി​നി ഇ​റ​ങ്ങി​യ​ത്.

കാ​സ​ർ​കോ​ട്​ ചെ​റു​വ​ത്തൂ​ർ മൈ​ച്ച​യി​ലെ ത്രോ ​ഫാ​മി​ലി​യി​ലേ​ക്കാ​ണ് അ​ണ്ട​ർ 16 ബോ​യ്സി​ൽ സെ​ർ​വ‍‍െൻറ ഇ​ര​ട്ട റെ​ക്കോ​ഡോ​ടെ​യു​ള്ള സ്വ​ർ​ണ മെ​ഡ​ലു​ക​ൾ. വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഡി​സ്ക​സ് ത്രോ​യി​ലും വൈ​കീ​ട്ട് ന​ട​ന്ന ഷോ​ട്ട്പു​ട്ടി​ലും നേ​ട്ടം കൊ​യ്തു. നേ​ര​ത്തെ ജി​ല്ല- സം​സ്ഥാ​ന മീ​റ്റു​ക​ളി​ൽ അ​ഞ്ച് സ്വ​ർ​ണ​വും നേ​ടി​യി​രു​ന്നു. കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

അ​ച്ഛ​ൻ കെ.​സി. ഗി​രീ​ഷി‍െൻറ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. ഗി​രീ​ഷും മ​റ്റൊ​രു മ​ക​ൻ കെ.​സി. സി​ദ്ധാ​ർ​ഥും നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യ​വ​രാ​ണ്. അ​ണ്ട​ർ 16 ഗേ​ൾ​സ് ലോ​ങ് ജം​പി​ലും ഹെ​ക്സാ​ത്ത​ല​നി​ലു​മാ​ണ് മു​ബ​സ്സി​ന റെ​ക്കോ​ഡു​ക​ളി​ട്ട​ത്. കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ താ​രം ല​ക്ഷ​ദ്വീ​പ് മി​നി​ക്കോ​യ് ദ്വീ​പു​കാ​രി​യാ​ണ്. 

Tags:    
News Summary - Super Finish for State Junior Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.