ഷോട്ട്പുട്ടിൽ സ്വർണം നേടിയ കെ.സി. സർവാൻ (കെ.സി. ത്രോസ്, കാസർകോട്)

യൂത്ത് അത്‌ലറ്റിക്‌സില്‍ പാലക്കാടന്‍ കുതിപ്പ്

തേഞ്ഞിപ്പലം: സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍ നടത്തുന്ന 12ാമത് ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക സംസ്ഥാന യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തില്‍ 58 പോയന്റുമായി പാലക്കാട് മുന്നിലാണ്.

തകര്‍ത്തുപെയ്യുന്ന മഴയിലും ആവേശം ചോരാതെ പാലക്കാട് ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് വ്യാഴാഴ്ച സ്വന്തമാക്കിയത്. അണ്ടര്‍ -18 പുരുഷ, വനിത വിഭാഗങ്ങളില്‍ 29 പോയന്റ് വീതം നേടിയാണ് പാലക്കാടിന്റെ കുതിപ്പ്. ഒരു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും നേടി 42 പോയന്റുമായി ആതിഥേയരായ മലപ്പുറമാണ് തൊട്ടുപിന്നില്‍.

പുരുഷ വിഭാഗത്തില്‍ 25, വനിത വിഭാഗത്തില്‍ 17 പോയന്റുകളാണ് മലപ്പുറം നേടിയത്. 29 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ആദ്യദിന നേട്ടം. മീറ്റ് റെക്കോഡുകളൊന്നും പിറന്നില്ല. ചാമ്പ്യൻഷിപ് വെള്ളിയാഴ്ച സമാപിക്കും.

Tags:    
News Summary - Palakkad heading in youth athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.