ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് ഈഫൽ ഗോപുര കഷ്ണം സമ്മാനം!

പാരിസ്: 2024ലെ പാരിസ് ഒളിമ്പിക്സ് മെഡൽ ജേതാക്കൾ മടങ്ങുക ഈഫൽ ഗോപുരത്തിന്റെ കഷ്ണവുമായി. ലോക കായിക മാമാങ്കത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നേടുന്നവർക്ക് നൽകുന്ന മെഡലുകൾ നിർമിച്ചിരിക്കുന്നത് ഗോപുരത്തിന്റെ മുൻകാല നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി നീക്കംചെയ്ത ഇരുമ്പും ചേർത്താണ്. ഇരുമ്പ് കഷ്ണങ്ങൾ വർഷങ്ങളായി രഹസ്യസങ്കേതത്തിൽ സൂക്ഷിച്ചുവരുകയായിരുന്നു.

ഓരോ മെഡലിന്റെയും മധ്യത്തിൽ ഫ്രാൻസിന്റെ ആകൃതിയെ പ്രതിനിധാനംചെയ്യുന്ന ഷഡ്ഭുജ ടോക്കണായാണ് 18 ഗ്രാം ഇരുമ്പ് ഘടിപ്പിച്ചിരിക്കുന്നത്. വിജയദേവതയായ നൈക്, ഈഫൽ ഗോപുരത്തിനും പുരാതന ഗ്രീക്ക് നഗരമായ ആക്രോപോളിസിനും നടുവിലായി നിൽക്കുന്നത് മെഡലിന്റെ മറുവശത്തും ആലേഖനം ചെയ്തിരിക്കുന്നു. അത് ലറ്റുകൾക്ക് പാരിസിന്റെ ഒരു കഷ്ണവുമായി മടങ്ങാനുള്ള അവസരമാണിതെന്ന് ‘പാരിസ് 2024ന്റെ’ക്രിയേറ്റിവ് ഡയറക്ടർ തിയറി റെബൗൾ പറഞ്ഞു.

മെഡൽ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. 5,084 മെഡലുകളാണ് മോനെ ഡി പാരിസ് കമ്പനി ഒരുക്കുന്നത്. പാരിസ് ഒളിമ്പിക്സ് ജൂലൈ 26ന് ആരംഭിക്കും.

Tags:    
News Summary - Paris Olympic Medals Will Have Eiffel Tower Fragment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.