പൂണെ സ്​റ്റേഡിയത്തിന്​ ടോക്യോ ഹീറോ​ നീരജ്​ ചോപ്രയുടെ പേര്​ നൽകും

പുണെ: ആർമി സ്​പോട്​സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ പരിസരത്തുള്ള സ്​റ്റേഡിയത്തിന്​ ടോക്യോ ഒളിമ്പിക്​സ് സ്വർണമെഡൽ ജേതാവ്​ നീരജ്​ ചോപ്രയുടെ നൽകും. പൂണെ ക​േന്‍റാൺമെന്‍റിലുള്ള സ്​റ്റേഡിയത്തിന്​ നീരജ്​ ചോപ്ര ആർമി സ്​പോട്​സ്​ സ്​റ്റേഡിയം എന്നാണ്​ നാമകരണം ചെയ്യാൻ പോകുന്നത്​​.

ആഗസ്റ്റ്​ 23ന്​ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പ്​ മന്ത്രി രാജ്​നാഥ്​ സിങ്​ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങിൽ 16 ഒളിമ്പ്യൻമാരെ മന്ത്രി ആദരിക്കും. ചടങ്ങിന്​ ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും.

ടോക്യോ ഒളിമ്പിക്​സിൽ ജാവലിൻ ത്രേയിൽ സ്വർണം നേടിയാണ്​ നീരജ്​ ചരിത്രം രചിച്ചത്​. അത്​ലറ്റിക്​സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ്​ മാറി. അഭിനവ്​ ബിന്ദ്രക്ക്​ ശേഷം ഒളിമ്പിക്​സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരം കൂടിയായി അദ്ദേഹം മാറി. 

Tags:    
News Summary - Pune stadium to be named after Tokyo Olympics gold medalist Neeraj Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.