ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13കാരനായ ശ്രേയസ് ഹരീഷ് മരിച്ചു. ചെന്നൈയിലെ മദ്രാസ് ഇന്‍റർനാഷനിൽ സർക്യൂട്ടിൽ നടന്ന റേസിങ് ചാമ്പ്യൻഷിപ്പിനിടെയാണ് അപകടം.
ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു. ബംഗളൂരു സ്വദേശിയാണ്. ബംഗളൂരുവിലെ കെൻസ്രി സ്കൂൾ വിദ്യാർഥിയായ ശ്രേയസ് 2010 ജൂലൈ 26നാണ് ജനിച്ചത്. ദേശീയ തലത്തിൽ നിരവധി ചാമ്പ്യൻഷിപ്പുകളിൽ കിരീടം നേടിയിട്ടുണ്ട്.
മോട്ടർ സൈക്കിളുകളോട് അതിയായ താൽപര്യമുണ്ടായിരുന്ന ശ്രേയസ് ചെറുപ്പം മുതലേ മത്സരത്തിനായി പരിശീലിച്ചിരുന്നു. മലേഷ്യയിൽ ഈ മാസം നടക്കാനിരുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾക്കിടെയാണു ദുരന്തം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റേസിങ് മത്സരങ്ങൾ മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.